swami-gangesananda-
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെൺകുട്ടിയാണ് ഗംഗേശാനന്ദയെ അക്രമിച്ചതെന്നും ശിഷ്യൻ അതിന് കൂട്ടുനിന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ അന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറയുകയായിരുന്നു.
2017 മെയ് 20ന് രാത്രിപേട്ടയിൽ വച്ചാണ് സംഭവം നടക്കുന്നത്. അന്ന് ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചർച്ചയായിരുന്നു. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയതായിരുന്നു ഗംഗേശാനന്ദ. സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അതിനിടെ ലിംഗം മുറിച്ചുവെന്നുമായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞത്. തുടർന്ന് ഗംഗേശാനന്ദക്കെതിരെ പോലീസ് ബലാൽസംഗത്തിന് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി അതേ മൊഴി നൽകി. എന്നാൽ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തിൽ ആരോ ആക്രമിച്ചതെന്ന് മാറ്റിപറഞ്ഞിരുന്നു.
വിവാദം ശക്തമാകുന്നതിനിടെ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാൻ ശ്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പോലീസിനെ സമീപിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി.
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…
കടകംപള്ളി കേസിൽ സുരേന്ദ്രനും പി.എസ്. പ്രശാന്തിനും എസ്‌ഐടി ചോദ്യംചെയ്തതിന് പിന്നാലെ അന്വേഷണം രണ്ട് ട്രാക്കിലായി പുരോഗമിക്കുന്നു. ഒരു ഭാഗം അന്താരാഷ്ട്ര…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായകനീക്കം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ…
ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത്…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…