Kerala

വിവാഹ ഒരുക്കങ്ങൾക്കിടെ വീട്ടിൽ ഗുണ്ടാ ആക്രമണം; ഗൃഹനാഥൻ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ

തിരുവനന്തപുരം : വിവാഹത്തിനോടനുബന്ധിച്ച് ഒരുക്കങ്ങൾ നടക്കുന്നതിനിടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. കാപ്പ കേസിലടക്കം ശിക്ഷ അനുഭവിച്ച ഡാനിയും സംഘവുമാണ് ആക്രമത്തിന് പിന്നിലെന്നാണ് വിവരം. കണ്ടല സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന റഹീമിന്‍റെ വീട്ടിൽ ഇന്നുച്ചയോടെയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. വീട്ടിൽ ആളുണ്ടോയെന്നും വെളിയിൽ ഇറങ്ങിവരുമോയെന്നും സംഘത്തിലെ ഒരാൾ ചോദിച്ചു.

ഇവരുടെ ചോദ്യം കേട്ട് പുറത്തേക്കിറങ്ങി വന്ന റഹീമിനെ മാരകായുധങ്ങൾ വച്ച് സംഘത്തിലെ ഒരാൾ ആക്രമിക്കുകയും വീടിനു പിന്നിലൂടെ മൂന്നുപേർ അകത്തു കയറി ആക്രമണം നടത്തുകയും ചെയ്തു. റഹീമിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി തടഞ്ഞ വീട്ടുകാർക്കും പരുക്കേറ്റു.തുടർന്ന് ബഹളം കേട്ട് എത്തിയവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് അഞ്ചുമാസം മുൻപ് ഗൃഹനാഥനെ ഇപ്പോൾ ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിലെ ഒരാൾ ഉപദ്രവിച്ചിരുന്നു. ഇതിൽ ഇയാൾക്കെതിരെ കേസും കൊടുത്തിരുന്നു. ഇതിന്റെ പകയാകാം ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് വിവരം. റഹീമിന്‍റെ മറ്റൊരു മകളുടെ വിവാഹം അടുത്ത മാസം 22 നാണ്. ഇതിന്റെ പെയിന്‍റിങ് ജോലികൾ ഉൾപ്പെടെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുകയായിരുന്നു. ഇതിനിടെയാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം.

ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ റഹീമിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഡിയത്തിന്‍റെ പരിസരത്ത് കഞ്ചാവ് ഉൾപ്പെടെ വിൽപനയും ഉപയോഗവും ഉണ്ടെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

31 minutes ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

37 minutes ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

42 minutes ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

2 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

2 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

2 hours ago