Ganja
ആലുവ: നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. ചൂര്‍ണിക്കര മുട്ടം ആനമുട്ടിക്കടവ് അബ്ദുള്‍ സലാം (46), പാലക്കാട് മുക്കാലി നാക്കുഴിക്കാട്ട് ഷാജി മാത്യു (45), എസ്എന്‍ പുരത്ത് മാധവ് ഹോട്ടല്‍ നടത്തുന്ന കോഴിക്കാട്ട് സ്വദേശി സത്യദേവന് (61) എന്നിവരാണ് പിടിയിലായത്.
ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. പ്രതികളില്‍ നിന്നു കഞ്ചാവ് വിറ്റ് കിട്ടിയ 42,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായ ഷാജി മാത്യു നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡിന് എസ്എച്ച് ഒ എല്‍. അനില്‍കുമാര്‍, എസ്ഐമാരായ എസ്.ഷമീര്‍, എം.എസ്. ഷെറി, അബ്ദുള്‍ റൗഫ്, എഎസ്ഐ ഇക്ബാല്‍ സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, എന്‍.എ മുഹമ്മദ് അമീര്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…