Friday, April 19, 2024
spot_img

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഥുരയിൽ പദ്ധതിയിട്ടത് വൻ ആക്രമണം; ഗൂഢ പദ്ധതികൾ പൊളിച്ചടുക്കി യുപി പോലീസ്; വൻ ആയുധശേഖരം പിടിച്ചെടുത്തു

ലക്‌നൗ: മഥുരയിൽ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് യുപി പോലീസ്. ഇവിടെനിന്നും വൻ ആയുധശേഖരമാണ് പോലീസ് കണ്ടെടുത്തത്. ഗോവർദ്ധനിലെ ദൗലത്പൂര് ഗ്രാമത്തിലുള്ള ഫാക്ടറിയിൽ ഒളിച്ചുവെച്ച ആയുധങ്ങളാണ് (Weapons Seized In Mathura) കണ്ടെടുത്തത്. മണ്ണിനടിയിലാണ് ആയുധ ശേഖരം കുഴിച്ചിട്ടിരുന്നത്. താഹിർ എന്നയാളാണ് ഇതിന് പിന്നാലെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതുകൊണ്ടുതന്നെ ഇതോടനുബന്ധിച്ച് വൻ ആക്രമണ പദ്ധതിക്കായി ഒരുക്കിവച്ചിരുന്ന ആയുധങ്ങളാണ് ഇവയെന്നാണ് പോലീസ് കണ്ടെത്തൽ. എട്ട് പിസ്റ്റൾ, ഒരു തോക്ക്, 16 ലൈവ് കാർട്രിഡ്ജ്, പകുതി നിർമ്മിച്ച നിരവധി ആയുധങ്ങൾ, എന്നിവയാണ് കണ്ടെടുത്തത് എന്ന് എസ്എസ്പി ഗൗരവ് ഗ്രോവർ അറിയിച്ചു. ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Related Articles

Latest Articles