Kerala

കൊച്ചിയില്‍ അദാനി പൈപ്പ്‌ലൈനിൽ നിന്ന് വാതകച്ചോര്‍ച്ച; ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ രൂക്ഷഗന്ധം;ചോര്‍ച്ച അപകടകരമല്ലെന്ന് അധികൃതർ

കൊച്ചി:അദാനി പൈപ്പ്‌ലൈനിൽ നിന്ന് വാതകച്ചോര്‍ച്ച.കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയത്.ഇതേ തുടർന്ന് ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. ചോര്‍ച്ച അപകടകരമല്ലെന്നാണ് അധികൃതരുടെ നിഗമനം.

കങ്ങരപ്പടിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് രൂക്ഷഗന്ധം വ്യാപിച്ചത്. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഇതേത്തുടര്‍ന്നാണ് വാതകച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ രൂക്ഷഗന്ധം വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലേയും പ്രദേശത്തെ രൂക്ഷഗന്ധത്തിന് അറുതിയില്ലെന്നാണ് ഈ പ്രദേശത്തുള്ളവര്‍ പറയുന്നത്. ചോര്‍ച്ച മൂലം മറ്റ് അപകടങ്ങളുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്ന് സിറ്റി ഗ്യാസ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

രാത്രിയോടെ രൂക്ഷമായ ഗന്ധമാണ് കാക്കനാട്, കളമശേരി, കുസാറ്റ് പരിസരത്തുള്ളവര്‍ക്ക് അനുഭവപ്പെട്ടത്. രാത്രി ഈ വായു ശ്വസിച്ച ചിലര്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. n-Butyl Mercaptan എന്ന രാസവസ്തു പരന്നതിന്റെ അരോചകമായ വെളുത്തുള്ളിയുടേതിന് സമാനമായ ഗന്ധമാണ് കൊച്ചിയില്‍ പരന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

anaswara baburaj

Recent Posts

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

1 hour ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

2 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

2 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

3 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

3 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

4 hours ago