India

ഗീതിക ശ്രീവാസ്തവ പാക്കിസ്ഥാനിലേക്ക്; ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത

പാകിസ്താനിലെ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി ഗീതിക ശ്രീവാസ്തവ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത പാകിസ്ഥാനിലെ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്നത്. ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയായ ഗീതിക ശ്രീവാസ്തവ, ഇസ്ലാമാബാദിലെ പുതിയ ചാർജ് ഡി അഫയേഴ്സ് (സിഡിഎ) ആയിട്ടാണ് നിയമിതയാകുന്നത്. ദില്ലിയിലേക്ക് മടങ്ങാൻ സാധ്യതയുള്ള ഡോ.എം സുരേഷ് കുമാറിന്റെ പിൻഗാമിയായാണ് ഗീതിക ശ്രീവാസ്തവ എത്തുന്നത്.

നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രാതിനിധ്യമില്ലാത്തതിനാൽ ഹൈക്കമ്മീഷണർമാരുണ്ടായിരുന്നില്ല. അതിനാലാണ്, തത്തുല്യ റാങ്കിലുള്ള ഗീതിക ശ്രീവാസ്തവയെ സിഡിഎയായി നിയമിച്ചിരിക്കുന്നത്. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ജോയിന്റ് സെക്രട്ടറിയായിട്ടാണ് ഗീതിക ശ്രീവാസ്തവ സേവനമനുഷ്ഠിക്കുന്നത്. ഇന്ത്യ-പസഫിക് ഡിവിഷന്റെ ചുമതലയാണ് ഗീതിക ശ്രീവാസ്തവയ്ക്ക് നൽകിയിരിക്കുന്നത്. അതേസമയം, 2007-09 കാലയളവിൽ ചൈനയിലെ ഇന്ത്യൻ എംബസിയിൽ ഗീതിക ശ്രീവാസ്തവ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, കൊൽക്കത്തയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിലും എംഇഎയിലെ ഇന്ത്യൻ ഓഷ്യൻ റീജിയൻ ഡിവിഷൻ ഡയറക്ടറായും ഗീതിക ശ്രീവാസ്തവ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

16 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

57 minutes ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

59 minutes ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

3 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

3 hours ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

3 hours ago