ബെര്ലിന്; ജര്മ്മനിയില് തുടര്ച്ചയായ രണ്ടാം ദിവസവും കോവിഡ് കോസുകള് കുത്തനെ ഉയര്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,120 പുതിയ കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ
ജര്മ്മനിയില് റിപ്പോര്ട്ട് ചെയ്തതില്വെച്ച് ഏറ്റവും ഉയര്ന്ന രണ്ടാമത്തെ പ്രതിദിന കണക്കാണ് ഇത്. ഈ വർഷം ആദ്യം രോഗവ്യാപനം രൂക്ഷമായിരുന്നുവെങ്കിലും ജൂലൈയോടെ കണക്കുകള് പിടിച്ചു നിര്ത്താനായി.
എന്നാല് ആഗസ്റ്റ് മാസത്തോടെ രോഗികള് പ്രതിദിനം വര്ധിക്കുകയായിരുന്നു. 2021 ജനുവരി ഏഴിനാണ് ഏറ്റവും ഉയര്ന്ന പ്രതിദിന കണക്ക് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത്, 45,333 കേസുകള്.
അതേസമയം വാക്സിന് വിതരണത്തിലുള്ള അപാകതകള് വാക്സിനേഷനെ ബാധിച്ചിരുന്നു. ഇതാണ് കണക്കുകള് വീണ്ടുമുയരാന് കാരണമായതെന്നാണ് ആരോഗ്യമന്ത്രി ജെന്സ് സ്പാന് നല്കുന്ന വിശദീകരണം.
രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള് മാത്രമാണ് വാക്സിന് സ്വീകരിച്ചിട്ടുള്ളത്
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…