India

വീണ്ടും ദുരൂഹ ആത്മഹത്യ: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിൽ ലവ് ജിഹാദെന്ന് സംശയം

തീമ്മംപട്ടി: തമിഴ്‌നാട്ടിൽ വീണ്ടും ദുരൂഹ ആത്മഹത്യ. തമിഴ്‌നാട് തിമ്മംപട്ടി ഗ്രാമത്തിനടുത്തുള്ള ഉപ്പത്തുകാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ജനുവരി 18നാണ് കേസിനസ്പദമായ സംഭവം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച ശേഷം അന്വേഷണ സംഘം സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനായ അമീർഖാൻ എന്ന 22 കാരനെ ചോദ്യം ചെയ്തു. ഇയാളെ വിട്ടയച്ചെങ്കിലും പോലീസ് നിരീക്ഷണത്തിലാണ്. കുട്ടി സ്ഥിരമായി ഇയാളുടെ നമ്പറിൽ വിളിക്കുകയും ദീർഘനേരം ചെയ്‌തിരുന്നതായി പോലീസ് കണ്ടെത്തി. പെൺകുട്ടി ആത്മഹത്യയ്ക്ക് മുൻപ് തന്നെ ഫോൺ ഫോർമാറ്റ് ചെയ്ത് എല്ലാ കോളുകളുടെയും വാട്ട്‌സ്ആപ്പ് റെക്കോർഡുകളുടെയും ഹിസ്റ്ററി ഡിലീറ്റ് ചെയ്‌തിരുന്നു. എന്നാൽ, പോലീസ് സൈബർ വിഭാഗം അത് വീണ്ടെടുത്തു.

അമീർഖാന്റെ മാതാവ് പെൺകുട്ടിയെ സ്കൂളിൽ പഠിപ്പിച്ച അധ്യാപികയും പിതാവ് റഹ്മത്തുള്ള പ്രാദേശിക ജമാ അത്ത് തലവനുമാണ്. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സമീപം നീറ്റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. അതേസമയം പെൺകുട്ടി ലവ് ജിഹാദിന് ഇരയാവുകയായിരുന്നുവെന്നും അമീർഖാന് നിരവധി പെൺകുട്ടികളുമായി ബന്ധമുള്ളതായും പ്രാദേശിക ഹിന്ദു സംഘടനകൾ ആരോപിക്കുന്നു. ഇയാളുടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് സന്ദേശങ്ങളും ചാറ്റുകളും ലവ് ജിഹാദിന് തെളിവാണെന്നും അവർ ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി 15 ന് മാതാപിതാക്കൾ തങ്ങളുടെ മകളെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കൾ അമീർഖാന്റെ കുടുംബത്തോട് അപേക്ഷിച്ചിരുന്നു. തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

2 hours ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

3 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

3 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

5 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

5 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

17 hours ago