തീമ്മംപട്ടി: തമിഴ്‌നാട്ടിൽ വീണ്ടും ദുരൂഹ ആത്മഹത്യ. തമിഴ്‌നാട് തിമ്മംപട്ടി ഗ്രാമത്തിനടുത്തുള്ള ഉപ്പത്തുകാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ജനുവരി 18നാണ് കേസിനസ്പദമായ സംഭവം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച ശേഷം അന്വേഷണ സംഘം സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനായ അമീർഖാൻ എന്ന 22 കാരനെ ചോദ്യം ചെയ്തു. ഇയാളെ വിട്ടയച്ചെങ്കിലും പോലീസ് നിരീക്ഷണത്തിലാണ്. കുട്ടി സ്ഥിരമായി ഇയാളുടെ നമ്പറിൽ വിളിക്കുകയും ദീർഘനേരം ചെയ്‌തിരുന്നതായി പോലീസ് കണ്ടെത്തി. പെൺകുട്ടി ആത്മഹത്യയ്ക്ക് മുൻപ് തന്നെ ഫോൺ ഫോർമാറ്റ് ചെയ്ത് എല്ലാ കോളുകളുടെയും വാട്ട്‌സ്ആപ്പ് റെക്കോർഡുകളുടെയും ഹിസ്റ്ററി ഡിലീറ്റ് ചെയ്‌തിരുന്നു. എന്നാൽ, പോലീസ് സൈബർ വിഭാഗം അത് വീണ്ടെടുത്തു.
അമീർഖാന്റെ മാതാവ് പെൺകുട്ടിയെ സ്കൂളിൽ പഠിപ്പിച്ച അധ്യാപികയും പിതാവ് റഹ്മത്തുള്ള പ്രാദേശിക ജമാ അത്ത് തലവനുമാണ്. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സമീപം നീറ്റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. അതേസമയം പെൺകുട്ടി ലവ് ജിഹാദിന് ഇരയാവുകയായിരുന്നുവെന്നും അമീർഖാന് നിരവധി പെൺകുട്ടികളുമായി ബന്ധമുള്ളതായും പ്രാദേശിക ഹിന്ദു സംഘടനകൾ ആരോപിക്കുന്നു. ഇയാളുടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് സന്ദേശങ്ങളും ചാറ്റുകളും ലവ് ജിഹാദിന് തെളിവാണെന്നും അവർ ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി 15 ന് മാതാപിതാക്കൾ തങ്ങളുടെ മകളെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കൾ അമീർഖാന്റെ കുടുംബത്തോട് അപേക്ഷിച്ചിരുന്നു. തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

