Girl student injured after leopard jumped across; Forest department says the complaint is false. The forest department took a case against the student
ചെന്നൈ: തമിഴ്നാട്ടിൽ ഇരുചക്ര വാഹനത്തിന് കുറുകെ പുള്ളിപ്പുലി ചാടി പരിക്കേറ്റ വിദ്യാർത്ഥിനിയ്ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഗൂഡല്ലൂർ കമ്മാത്തി സ്വദേശിനിയായ സുശീലയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പുള്ളിപ്പുലിയെ കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പെൺകുട്ടി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചാണ് വനംവകുപ്പിന്റെ നടപടി.
കഴിഞ്ഞ മാസം 30 നായിരുന്നു വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന സുശീലയുടെ മുൻപിലേക്ക് പുള്ളിപ്പുലി ചാടി വീണത്. ഇതോടെ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം വിട്ട് പെൺകുട്ടിയ്ക്ക് നിലത്തു വീഴുകയുമായിരുന്നു. പെൺകുട്ടിയ്ക്ക് നെറ്റിയിലും കൈക്കും കാലിനുമെല്ലാം പരിക്കേറ്റു. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുശീല ചികിത്സ തേടി.
സംഭവത്തിന് പിന്നാലെ പുള്ളിപ്പുലിയെ നിരീക്ഷിക്കാനായി വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സുശീലയുടേത് വ്യാജ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് രംഗത്ത് എത്തിയത്. ഇതേ തുടർന്ന് പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുശീലയ്ക്കെതിരെ കേസ് എടുത്തത്. ഗൂഡല്ലൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ ബിബിഎസ് വിദ്യാർത്ഥിയാണ് സുശീല.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…