പ്രതീകാത്മക ചിത്രം
അഹമ്മദാബാദ് : സമൂഹ മാദ്ധ്യമങ്ങളിലൂടെയും മാട്രിമോണിയൽ സൈറ്റുകളിലൂടെയും സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. ഗുജറാത്തിലെ വഡോദര സ്വദേശിയായ രാകേഷ് സിങ്ങിനെയാണ് വഡോജര സൈബര്‍ക്രൈം പോലീസ് അറസ്റ്റ് പിടികൂടിയത്. സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി പണം തട്ടിയെടുത്തുവെന്ന വഡോദര സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒത്തിരി സ്ത്രീകൾ ഇയാളുടെ കെണിയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്.
എട്ടു വർഷങ്ങൾക്ക് മുമ്പ് കാമുകി പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്നുണ്ടായ പകയാണ് ഇയാളെ തട്ടിപ്പിലേക്കെത്തിച്ചത്. പ്രണയത്തിലായിരിക്കെ ഒന്നര ലക്ഷം രൂപയോളം മുടക്കി ഇയാള്‍ കാമുകിക്കായി സമ്മാനങ്ങൾ വാങ്ങി നൽകിയിരുന്നു. കാമുകി പ്രണയബന്ധത്തിൽ പിന്മാറിയതോടെ താൻ വഞ്ചിതനായി എന്ന തോന്നലിൽ നിന്ന് സ്ത്രീകളെ തട്ടിപ്പിനിരയാക്കി പണം സമ്പാദിക്കാനുള്ള തീരുമാനത്തിൽ ഇയാൾ എത്തുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം നോക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ജോലി വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയുമാണ് ഇയാൾ സ്ത്രീകളെ കെണിയില്‍വീഴ്ത്തിയിരുന്നത്. വ്യവസായി, കോര്‍പ്പറേറ്റ് പ്രൊഫഷണല്‍, പോലീസ് ഉദ്യോഗസ്ഥന്‍, ജഡ്ജി എന്നിങ്ങനെയെല്ലാമാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ചില സ്ത്രീകളോട് സ്ത്രീയാണെന്ന വ്യാജേനയും പരിചയം സ്ഥാപിച്ചിരുന്നു.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ പരിചയപ്പെടുന്നവരുമായി ബന്ധം സ്ഥാപിച്ച് ഇവരുടെ സ്വകാര്യചിത്രങ്ങളും മറ്റും കൈക്കലാക്കുന്നതാണ് രീതി. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കും.പോലീസ് പറഞ്ഞു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്നതാണ് രാകേഷിന്റെ രീതി. ആഡംബര ഹോട്ടലുകളില്‍ താമസിക്കാനാണ് ഇയാള്‍ പ്രധാനമായും പണം ചെലവഴിച്ചിരുന്നത്. നാണക്കേട് ഭയന്ന് ഇരകളിൽ പലരും സംഭവം പുറത്ത് പറയാൻ മടിച്ചതും തട്ടിപ്പ് തുടരാന്‍ പ്രതിക്ക് സഹായകരമായി. പത്ത് ഇ-മെയില്‍ ഐഡികളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…