കെപിസിസി അദ്ധ്യക്ഷന് കെ. സുധാകരന്
കണ്ണൂര് : കര്ഷകരുടെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ നടൻ ജയസൂര്യക്കെതിരേ സൈബര് പോരാളികള് നടത്തുന്ന യുദ്ധം ഭീകരമാണെന്നും ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നുമുള്ള ആരോപണവുമായി കെപിസിസി അദ്ധ്യക്ഷന് കെ. സുധാകരന് രംഗത്ത് വന്നു. ഒരുഭാഗത്ത് കര്ഷകരുടെ ആനുകൂല്യങ്ങള് നഷ്ടപ്പെടുത്തുമ്പോള് മറുഭാഗത്ത് ദുര്വ്യയത്തിനായി സര്ക്കാര് കോടികള് ചെലവഴിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“കര്ഷകര്ക്ക് കോടികള് നല്കാന് ബാക്കിയുണ്ട്. സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്കുമെന്ന് പറയുന്നതല്ലാതെ നല്കുന്നില്ല. മാര്ക്സിസ്റ്റ് പാര്ട്ടിയുടെ പരിപാടിയില്വെച്ചുതന്നെ ജയസൂര്യ കര്ഷകരെക്കുറിച്ച് പറഞ്ഞത് അത് അവര് ഉള്ക്കൊണ്ട് തിരുത്താനാണ്. അതിനുപകരം വിമര്ശനമല്ല വേണ്ടത്. ജയസൂര്യക്കെതിരേ സൈബര് പോരാളികള് നടത്തുന്ന യുദ്ധം അത്രമേല് ഭീകരമാണ്. ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്.
ഒരുഭാഗത്ത് കര്ഷകരുടെ ആനുകൂല്യങ്ങള് നഷ്ടപ്പെടുത്തുമ്പോള് മറുഭാഗത്ത് ദുര്വ്യയത്തിനായി സര്ക്കാര് കോടികള് ചെലവഴിക്കുന്നു. ഹെലിക്കോപ്ടറില് യാത്ര ചെയ്യാന് പ്രതിമാസം 80 ലക്ഷം രൂപയാണ് നീക്കിവെക്കാന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിയാക്കി. നാന്നൂറോളം പോലീസുകാര് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നില്ക്കാന് പോവുന്നു. രണ്ടുലക്ഷത്തിലേറെ ശമ്പളം വാങ്ങുന്ന നൂറിലേറെ ആളുകള് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി മാത്രം പ്രവര്ത്തിക്കുന്നു.
മുഖ്യമന്ത്രി യാത്രചെയ്യുന്ന ട്രെയിനിന് റെയിലിന്റെ ഓരോ കിലോമീറ്റര് പരിധിയിലും രണ്ടുപോലീസുകാരെ രണ്ട് വശങ്ങളിലായി കാവല് നിര്ത്തുന്നു. യാത്ര ചെയ്യുന്ന ട്രെയിനിന് പോലീസിന്റെ സംരക്ഷണമെന്തിനാണ്? മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ” സുധാകരന് ചോദിച്ചു.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…