Categories: Kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ട് കിട്ടി

വിഴിഞ്ഞം : വിഴിഞ്ഞത്ത് നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തു. ശേഷിച്ച രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂട്ടുകാരും വിദ്യാര്‍ഥിനികളുമായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹമാണ് കണ്ട് കിട്ടിയത്.

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്പതിമാരുടെ മകള്‍ നിഷ(20)യുടെ മൃതദേഹമാണ് എസ്‌ഐ ഷാനിബാസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റല്‍ പൊലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികള്‍ നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്ര വാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. ഇവരുടെ ചെരുപ്പുകളും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷാരു കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മറ്റു രണ്ടു പേര്‍ തമിഴ്‌നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാര്‍ഥിനികളുമാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

അടിമലത്തുറ ഭാഗത്തെ കടലില്‍ പെണ്‍കുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച സംഭവത്തിന്‍ തുമ്പ് ലഭിച്ചത്.

Anandhu Ajitha

Recent Posts

ഭാരതത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു! 2025-ലെ വൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…

22 minutes ago

നാസയെ കടത്തി വെട്ടാൻ റഷ്യൻ ബഹിരാകാശ ഏജൻസി !ഐഎസ്എസിൽ നിന്ന് സ്വന്തം മൊഡ്യുളുകൾ അടർത്തിയെടുക്കും

ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…

3 hours ago

30 വർഷമായി മനുഷ്യ കുഞ്ഞ് ജനിക്കാത്ത ഒരു ഗ്രാമം ! ഒടുവിൽ ആ മഹാത്ഭുതം !

ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…

3 hours ago

അർദ്ധരാത്രി ബഹിരാകാശത്ത് നിന്ന് റേഡിയോ സിഗ്നൽ !! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…

3 hours ago

പലസ്തീനികളെ കാട്ടി ഹമാസ് ഫണ്ട് പിരിക്കുന്നു !! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…

3 hours ago

വിജയത്തിന് ഇതല്ലാതെ വേറെ വഴിയില്ല | SHUBHADINAM

പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

4 hours ago