Kerala

ആഗോള അയ്യപ്പ സംഗമം: വിഐപി പ്രതിനിധികൾ തങ്ങിയത് കുമരകത്തെ ആഡംബര ഹോട്ടലിലും റിസോർട്ടുകളിലും! പണം അനുവദിച്ചത് ദേവസ്വംബോർഡ്

Global Ayyappa Sangam: VIP delegates stayed in luxury hotels and resorts in Kumarakom! The money was allocated by the Devaswom Board
 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിയാഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ
കോടികൾ ചെലവഴിച്ചതിന്റെ വിവരങ്ങൾ പുറത്ത്. സംഗമത്തിൽ പങ്കെടുത്ത വിഐപികളായ പ്രതിനിധികൾ തങ്ങിയത് ആഡംബര റിസോർട്ടുകളിലാണെന്നും മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോർഡ് ചെലവഴിച്ചതായും പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.

പമ്പയിലാണ് സംഗമം നടന്നതെങ്കിലും, പങ്കെടുത്ത വിഐപികളെ താമസിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തത് 68 കിലോമീറ്റർ അപ്പുറത്തെ കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമാണ്. ഇതിനായി ലക്ഷങ്ങളാണ് അഡ്വാൻസ് തുകയായി ദേവസ്വം ഫണ്ടിൽ നിന്ന് പൊടിച്ചത്. പ്രധാനമായും നാല് QQQQQQQQQQQQQQQQQQQQQQQQറിസോർട്ടുകളിലാണ് താമസസൗകര്യം ഒരുക്കിയത്. കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോർട്ടിന് 3,39,840 രൂപയും പാർക്ക് റിസോർട്ടിന് 80,000 രൂപയും കെടിഡിസി ഗേറ്റ്വേ റിസോർട്ടിന് 25,000 രൂപയും അഡ്വാൻസായി അനുവദിച്ചിരുന്നു. ഈ തുകകൾ അഡ്വാൻസ് മാത്രമാണ് എന്നും, ബാക്കിയുണ്ടെങ്കിൽ അത് അക്കൗണ്ടിൽ നിന്ന് പേ ചെയ്യുമെന്നും ഉത്തരവിൽ ദേവസ്വം കമ്മിഷണർ വ്യക്തമാക്കിയിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിന് പണം അനുവദിച്ചത് ദേവസ്വം ഫണ്ടിൽ നിന്നാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.സെപ്റ്റംബർ 17-നാണ് പ്രതിനിധികൾക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകൾ പുറത്തിറങ്ങിയത്.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

11 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

15 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

16 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

17 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

17 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

17 hours ago