India

ഗോവയിലേക്കുള്ള ചാർട്ടേർഡ് വിമാനത്തിൽ ബോംബ് ഭീഷണി; ജാംനഗർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി; രാജ്യം മുൾമുനയിൽ നിന്ന നിമിഷങ്ങൾ

അഹമ്മദാബാദ്∙ ബോബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്ക് വന്ന വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. രാജ്യത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾക്ക് ശേഷം അപകടകരമായി വിമാനത്തിൽ ഒന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. മോസ്കോയിൽ നിന്ന് യാത്ര പുറപ്പെട്ട ശേഷമാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ വിമാനം ജാംനഗര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ വിമാനം, ഉടന്‍ സുരക്ഷിത ബേയിലേക്ക് മാറ്റി പരിശോധന നടത്തി. വലിയ സുരക്ഷാ സംവിധാനങ്ങൾ ദ്രുതഗതിയിൽ ഒരുക്കിയായിരുന്നു പരിശോധന. 236 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കി. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. ബോംബ് കണ്ടെത്തിയില്ലെങ്കിലും ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.

anaswara baburaj

Recent Posts

കുവൈറ്റ് ദുരന്തം; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു; മരിച്ച 4 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. 14 മലയാളികള്‍ അടക്കം 31…

26 mins ago

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

29 mins ago

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

9 hours ago

‘കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത്’ പ്രചരിപ്പിച്ചു| അരുന്ധതിറോയ്‌ക്കെതിരേ യുഎപിഎ

2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…

9 hours ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

10 hours ago

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

10 hours ago