Goa Governor PS Sreedharan Pillai will present the first PP Mukundan Memorial Seva Award to Union Minister Suresh Gopi.
കോഴിക്കോട്: മികച്ച സേവനപ്രവര്‍ത്തകര്‍ക്കുള്ള ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്റെ പേരിലുള്ള സേവാപുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്. കോഴിക്കോട് നടത്തുന്ന വന്ദേമുകുന്ദം പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയാകും അവാർഡ് സമ്മാനിക്കുക. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പൊതുജനങ്ങൾക്ക് എന്നും പ്രിയങ്കരനായ സുരേഷ്‌ഗോപിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതിൽ ഇതിനോടകം തന്നെ നിരവധിപേർ ആശംസകൾ അറിയിച്ചു.ഒക്ടോബർ 3ന് രാവിലെ 11 മണിക്ക് കല്ലായി റോഡിലുള്ള സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക .സാമൂഹികസേവനരംഗത്ത് രാഷ്‌ട്രീയത്തിനതീതമായ സേവനം കാഴ്ചവച്ചതിനാലാണ് സുരേഷ് ഗോപിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പി.പി. മുകുന്ദന്‍ അനുസ്മരണ സമിതി കണ്‍വീനര്‍ അഡ്വ. കെ.വി. സുധീര്‍, പ്രൊഫ. സുമതി ഹരിദാസ്, ടി. അനൂപ് കുമാര്‍, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…