വെള്ളാപ്പള്ളി നടേശനെതിരായ നീക്കത്തില്‍ കരുത്തുകാട്ടി സുഭാഷ് വാസു. വെള്ളാപ്പള്ളിയുടെ പേരിലുണ്ടായിരുന്ന കോളേജിന്റെ പേര് മാറ്റി ഗോകുലം ഗോപാലനെ ചെയര്‍മാനാക്കി. തുഷാര്‍ വെള്ളാപ്പള്ളിയെ ഗുരുദേവ ട്രസ്റ്റില്‍നിന്ന് നീക്കം ചെയ്താണ് സുഭാഷ് വാസുവിന്റെ ആസൂത്രിത നീക്കം. തിരുത്തല്‍ ശക്തിക്കൊപ്പം താന്‍ ഉണ്ടാവുമെന്ന് ഗോകുലം ഗോപാലനും നിലപാട് വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്‍ അലങ്കാരമായി കൊണ്ടുനടന്ന ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരാണ് സുഭാഷ് വാസു നീക്കം ചെയ്തത്. മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് കായംകുളത്തെ കോളേജിന്റെ പുതിയ പേര്. അഞ്ചുകോടി നിക്ഷേപിച്ച് ഗോകുലം ഗോപാലന്‍ ട്രസ്റ്റിന്റെയും കോളേജിന്റെയും ചെയര്‍മാനായി.
എസ്എന്‍ഡിപി യോഗത്തെ ശുദ്ധീകരിക്കാന്‍ മുന്നില്‍ തന്നെയുണ്ടാകുമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. സുഭാഷ് വാസുവും ടി. പി. സെന്‍കുമാറും നടത്തുന്ന പോരാട്ടത്തില്‍ പ്രായോഗിക ബുദ്ധിയോടെ താന്‍ ഉണ്ടാകുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
തനിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന ഗവേര്‍ണിങ് ബോഡിയുടെ അധികാരം ഉപയോഗിച്ചാണ് സുഭാഷ് വാസു തുഷാറിനെ നീക്കിയതും ഗോകുലം ഗോപാലനെ കൊണ്ടുവന്നതും. വെള്ളാപ്പള്ളി ആരോപിക്കുംപോലെ അദ്ദേഹത്തെ തീര്‍ക്കാനുള്ള ചാവേര്‍ തന്നെയാണ് താനെന്ന് സുഭാഷ് വാസു ഏറ്റുപറഞ്ഞു.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…