Photo Credit: Jyothi Raj
കൊല്ലം : ദേശീയ സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ എച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ സശസ്ത്ര സീമാബെല്ലിനും (എസ് എസ് ബി), സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഗുജറാത്ത്- ഹോക്കി അക്കാദമിക്കും(സാഗ്) മിന്നും ജയം. സശാസ്ത്ര സീമാബെല്‍(എസ് എസ് ബി) മറുപടിയില്ലാത്ത അരഡസന്‍ ഗോളുകള്‍ക്ക് ഹോക്കി ഹിമാചലിനെ തകര്‍ത്തു. രഞ്ജിത മിന്‍ജിന്റെ ഫീല്‍ഡ് ഗോളിലൂടെ മുന്നിലെത്തിയ എസ് എസ് ബിക്കായി മനീഷ,പ്രീതി എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. മാക്സിമ എക്കയും ഒരു ഗോള്‍ സ്കോര്‍ ചെയ്തു. മിന്നും വിജയത്തോടെ എസ് എസ് ബി ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി.
വിദര്‍ഭ ഹോക്കി അസോസിയേഷനെ തരിപ്പണമാക്കിയാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമി(സാഗ്) യുടെ വിജയത്തുടക്കം.ഒന്നിന് പിറകെ ഒന്നായി 9 ഗോളുകളാണ് സാഗ് വിദര്‍ഭ വലയില്‍ അടിച്ചുകയറ്റിയത്. സാഗിനായി ശിവാങ്കി സോളങ്കി ഹാട്രിക്ക് നേടി.പരമേശ്വരി ഷാ രണ്ട് ഗോളും ഹിമാന്‍ഷി റദാദിയ,മൈത്രി റാംവാല,സാനിയ നൊറോണ, പ്രാചി പട്ടേല്‍ എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി.നാളെ(ശനിയാഴ്ച) ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങള്‍ നടക്കും.ഗുജറാത്ത് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…