Ring
കോഴിക്കോട്: മാലിന്യ കൂമ്പാരത്തില്‍നിന്നും കിട്ടിയത് വിവാഹ മോതിരവും രേഖകളും. കോഴിക്കോട് മുക്കത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉടമയെ കണ്ടെത്തി വിവാഹ മോതിരവും രേഖകളും തിരിച്ചു നല്‍കി. എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയവ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് തിരുവമ്പാടി സ്വദേശി രേഖ. മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച 6 ഗ്രാം സ്വര്‍ണ മോതിരവും വെള്ളി ആഭരണങ്ങളും തിരിച്ചറിയല്‍ രേഖകളുമാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ ഉടമക്ക് നല്‍കിയത്.
മുക്കം നഗരസഭയിലെ വിവിധയിടങ്ങളില്‍നിന്നായി ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ഒരു സ്വര്‍ണതിളക്കം ലിജിനയുടെ കണ്ണില്‍പെട്ടത്. വിശദമായി പരിശോധിച്ചപ്പോള്‍ 6 ഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരം, ഒരു വെള്ളി മോതിരം, ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാർഡ്, റേഷൻ കാര്‍ഡ് എന്നിവയും ഒപ്പം കിട്ടി. തിരിച്ചറിയല്‍ കാര്‍ഡിലൂടെ തിരുവമ്പാടി സ്വദേശി രേഖയുടെതാണിതെല്ലാമെന്ന് മനസിലായി. രണ്ട് മാസം മുന്‍പ് ഒരു ബസ് യാത്രക്കിടെയിലാണ് വിവാഹമോതിരമുള്‍പ്പടെയുള്ള പഴ്‌സ് രേഖയ്ക്ക് നഷ്ടമായത്. പലയിടങ്ങളിലും പോയി അന്വേഷിച്ചു. കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഹരിത സേനാംഗങ്ങളില്‍നിന്നും രേഖ സാധനങ്ങള്‍ കൈപ്പറ്റി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…