ദില്ലി : സംസ്ഥാന സർക്കാരിനെ പിടിച്ചുലച്ച സ്വർണ്ണ ക്കടത്ത് കേസിൽ പിടിമുറുക്കി കേന്ദ്ര സർക്കാർ . കേസുമായി ബന്ധപ്പെട്ട് സിബിഐ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത .
ആഭ്യന്തരമന്ത്രാലയം, ധനമന്ത്രാലയം, വിദേശകാര്യമന്ത്രാലയം തുടങ്ങിയവർ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് . മൊത്തത്തിൽ പഴുതടച്ചുള്ള അന്വേഷണത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എൻ.ഐ.എ, ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കാനുള്ള സാദ്ധ്യതയും കാണുന്നുണ്ട് . സി.ബി.ഐ. ആസ്ഥാനത്തേക്ക് അയക്കുന്ന പ്രാഥമിക അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും കേസെടുക്കണമോയെന്ന് തീരുമാനിക്കുന്നത്. സ്വർണക്കടത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ വലിയ ശൃംഖല കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് സി.ബി.ഐ. അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, നേരത്തെ യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനിൽനിന്ന് വിവരങ്ങൾ ആരായാൻ അനുമതി വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയം പരിഗണിക്കുകയാണ്.
അതിനിടെ , സ്വര്‍ണം കടത്താന്‍ സ്വപ്നയും സരിത്തും ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ചത് എങ്ങനെയെന്ന് യു.എ.ഇ കോണ്‍സുലേറ്റ് അന്വേഷിക്കുകയാണ്. ജോലിയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തിരിച്ചറിയൽ കാര്‍ഡും ഓതറൈസേഷന്‍ ലെറ്ററും ലഭിച്ചത് ഏറെ ഗൗരവത്തോടെയാണ് കോണ്‍സുലേറ്റ് കാണുന്നത്. പ്രതികള്‍ വ്യാജരേഖകള്‍ ഹാജരാക്കിയതാണോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…