തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ട. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് മുപ്പതുകിലോ സ്വർണം കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതിൽ ഏറ്റവും വലിയ സ്വർണക്കടത്താണിതെന്നാണ് സൂചന.
ആദ്യമായാണ് ഡിപ്ളോമാറ്റിക്ക് കാർഗോ വഴി ഇത്തരത്തിൽ സ്വർണ്ണക്കടത്ത് പിടിക്കപ്പെടുന്നത്. ടോയ്ലറ്റ് ഉപകരങ്ങൾക്കൊപ്പമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. മൂന്നുദിവസം മുമ്പാണ് വിദേശത്തുനിന്ന് കാർഗോ എത്തിയത്. ഇതിനുളളിൽ സ്വർണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പല പെട്ടികളിലാണ് സ്വർണം എത്തിയത്. കാർഗോ അയച്ച വ്യക്തിയെ കണ്ടുപിടിക്കാനുളള ശ്രമവും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മണക്കാടാണ് യു എ ഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…