Kerala

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്; സിബിഐ കേസെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പതിനൊന്ന് പ്രതികളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ള സാഹചര്യത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെതിരെയും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരന്‍ പ്രകാശ് തമ്പി സ്വര്‍ണ്ണം കടത്തുന്ന ദൃശ്യങ്ങളും സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്.

admin

Recent Posts