ദില്ലി : ചരിത്രമുറങ്ങുന്ന രാഷ്ട്രപതിഭവന്റെ മനോഹരമായ അങ്കണത്തിൽ ഇത് നാലാംതവണയാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. രാഷ്ട്രപതിഭവനിലെ അശോകാ ഹാളിലാണ് സാധാരണയായി സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിനായി രാഷ്ട്രപതിഭവനും പരിസരവും ഒരുങ്ങിക്കഴിഞ്ഞു.
ജവാഹർലാൽ നെഹ്രു മന്ത്രിസഭ, ചന്ദ്രശേഖർ മന്ത്രിസഭ, നരേന്ദ്രമോദിയുടെ ആദ്യമന്ത്രിസഭ എന്നിവയാണ് ഇതിനുമുമ്പ് രാഷ്ട്രപതിഭവൻ അങ്കണത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതിഭവന്റെ മുറ്റത്ത് ആറായിരത്തോളംപേർക്ക് ഇരിപ്പിടവും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളുടെ തലവൻമാരാണ് ഇക്കുറി സത്യപ്രതിജ്ഞാചടങ്ങിലെ അതിഥികൾ. ഇവർക്കൊപ്പം കിർഗിസ്താൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവരും അതിഥികളായുണ്ടാകും.
എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തുടങ്ങിയവർ പങ്കെടുക്കും. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി രാജ്ഘട്ട്, വാജ്‌പേയിയുടെ അന്ത്യവിശ്രമസ്ഥലമായ രാഷ്ട്രീയ സ്മൃതിസ്ഥൽ, ഇന്ത്യാ ഗേറ്റിലെ യുദ്ധസ്മാരകം എന്നിവിടങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…