Kerala

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാകുന്നു..! 1.15കോടി രൂപയുടെ സ്വർണവുമായി കസ്റ്റംസ് പിടിച്ചത് ദമ്പതികളെ

മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുകയാണ്.ഓരോ ദിവസവും അറസ്റ്റിലാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.അടിവസ്ത്രത്തിൽ തുടങ്ങി സാനിറ്ററി നാപ്കിനുകളിൽ വരെ സ്വർണം കടത്തുന്നതിലെ ബുദ്ധി അങ്ങനെ നീണ്ട് പോവുകയാണ്.ദിനംപ്രതി അറസ്റ്റ് കൂടിക്കൂടി വരുമ്പോൾ ഈ പ്രതികൾക്കെതിരെ എന്ത് നടപടികൾ സർക്കാർ സ്വീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.ഇന്ന്
ഭാര്യയും ഭർത്താവും ഒരുമിച്ചാണ് സ്വർണം കടത്തിയത്. ഭർത്താവ് നാലു ക്യാപ്സൂൾ സ്വർണം മലാശയത്തിലൂം, ഭാര്യ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിലുമാണ് സ്വർണം കടത്തിയത്.

രണ്ടുപേരിൽനിന്നായി 1.15കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്നലെ രാത്രി ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കിപൊയിൽ ഷറഫുദ്ധീനും(44) ഭാര്യ നടുവീട്ടിൽ ഷമീന (37)യുമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്.
ഷറഫുദ്ധീൻ തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽ നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ ഈ ദമ്പതികളുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്.

Anusha PV

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

59 mins ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

1 hour ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

1 hour ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

2 hours ago