Categories: Kerala

“പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേതു തന്നെ”; റെക്കോർഡ് ചെയ്തത് എപ്പോഴാണെന്ന് ഓർമയില്ലെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: പ്രചരിക്കുന്ന ശബ്ദ സന്ദേശം തൻ്റേത് ആണെന്ന് സ്വപ്ന സമ്മതിച്ചതായി ജയിൽ ഡിഐജി. എന്നാൽ എപ്പോഴാണ് റെക്കോർഡ് ചെയ്തത് എന്ന് ഓർക്കുന്നില്ലെന്ന് സ്വപ്ന പറഞ്ഞു.
അതേസമയം ശബ്ദ സന്ദേശം ചോർന്നത് അട്ടക്കുളങ്ങര ജയിലിൽ നിന്നല്ലെന്നും ജയിൽ ഡിഐജി ചൂണ്ടിക്കാട്ടി. ആധികാരികത പരിശോധിക്കാൻ സൈബർസെല്ലിൻ്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം. ഡിഐജി അജയ്കുമാറിന് അന്വേഷണ ചുമതല നൽകി ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഉത്തരവിട്ടത്.
സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്.

admin

Recent Posts

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ !പിണറായി സർക്കാരിൻ്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇന്ന് അദ്ദേഹം വിജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്…

30 mins ago

മോദിയുടെ മൂന്നാമൂഴത്തിൽ കുതിച്ചുയർന്ന് ഓഹരി വിപണി

മോദി സര്‍ക്കാരില്‍ പ്രതീക്ഷ ! ഓഹരി വിപണി സർവകാല റെക്കോര്‍ഡില്‍

53 mins ago

കേരളത്തിൽ സംഭവിച്ചത് കനത്ത പരാജയം ! ബിജെപിയുടെ വളർച്ച തിരിച്ചറിയാതെ പോയി ; പരാജയം ചർച്ച ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ സംഭവിച്ച കനത്ത പരാജയത്തേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.…

1 hour ago

5 മന്ത്രിമാരെ കർണാടകയിൽ നിന്ന് മാത്രം മോദി തെരഞ്ഞെടുത്തു

ദക്ഷിണേന്ത്യയിൽ നിന്ന് 13 മന്ത്രിമാർ !മോദിയുടെ കണക്ക് കൂട്ടലിന് പിന്നിലെ തന്ത്രം ഇതാണ്...

1 hour ago

റീസി ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനെന്ന് സൂചന; പാക്ക് സൈന്യത്തിലെ മുൻ കമാൻഡോയും രണ്ട് ഭീകരരും ഉടൻ പിടിയിലാകാൻ സാധ്യത; സർക്കാർ ദുർബലമല്ലെന്ന് പാക്കിസ്ഥാനെ പഠിപ്പിക്കാൻ കേന്ദ്രസർക്കാർ ?

ജമ്മു: രാജ്യം മുഴുവൻ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആഹ്ളാദത്തിലായിരുന്നപ്പോൾ ജമ്മു കശ്മീരിലെ റീസി ജില്ലയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ…

2 hours ago

കേരളത്തിന് അർഹമായ പരിഗണന കിട്ടി! പിണറായിയുടെ മുസ്ലീം പ്രീണനം യുഡിഎഫിനെ സഹായിച്ചു ;കെ സുരേന്ദ്രൻ

ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രണ്ട് മന്ത്രിമാരെ പ്രധാനമന്ത്രി…

2 hours ago