Kerala

മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; ആറുപേര്‍ പിടിയില്‍, സ്വര്‍ണം മലപ്പുറത്തെ വിവിധ സ്വര്‍ണക്കടകളില്‍ വിറ്റതായി പ്രതികൾ

മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടില്‍നിന്ന് 17 പവനോളം സ്വര്‍ണാഭരണം മോഷണം പോയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിൽ. കോഡൂര്‍ സ്വദേശികളായ അബ്‌ദുള്‍ ജലീല്‍ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസല്‍ (19), പൊന്‍മള സ്വദേശി ശിവരാജ് (21), ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദ് (20) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18ന് കോഡൂര്‍ കോത്താന്‍ വീട്ടില്‍ നിസാര്‍ മലപ്പുറം സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

രണ്ട് സ്വര്‍ണ വളകള്‍ കണ്ടെടുത്തു. ബാക്കി സ്വര്‍ണം മലപ്പുറത്തെ വിവിധ സ്വര്‍ണക്കടകളില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസ്, എസ്‌ഐ അമീറലി, പ്രബേഷന്‍ എസ്‌ഐ മിഥുന്‍, എസ്‌ഐ അബ്‌ദുള്‍ നാസര്‍, ഗിരീഷ്, എഎസ്‌ഐ അജയന്‍, സിപിഒമാരായ ആര്‍ ഷഹേഷ്, കെകെ ജെസീര്‍, ദിനു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

admin

Recent Posts

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

31 mins ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

41 mins ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

2 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

2 hours ago

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ…

2 hours ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍ !

ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ)യുടേതാണ് നടപടി.…

2 hours ago