പ്രതീകാത്മക ചിത്രം
കെഎസ്ആര്‍ടിസി ബസുകള്‍ക്കു സമാനമായി ഇനി മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും പ്രത്യേക രജിസ്ട്രേഷൻ നമ്പറുകള്‍ വരുന്നു. കെ എല്‍ 99 സീരീസിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് ഈ പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നലെ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. നിലവില്‍ മിക്ക സര്‍ക്കാര്‍ വാഹനങ്ങളും കെഎല്‍ 1 സീരീസിലെ നമ്പറുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കെ.എല്‍. 99-എ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കെ.എല്‍. 99-ബി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അനുവദിക്കുക. കെ.എല്‍. 99-സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കെ.എല്‍ 99-ഡി പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും അനുവദിക്കും.
സര്‍ക്കാര്‍വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതുസംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഉടന്‍ പുറത്തിറങ്ങും എന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം .
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…