ദില്ലി : തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല. ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ കീഴിൽ ഗുണ്ടകൾ ബംഗാളിൽ വിഹരിച്ച് സ്ത്രീകളുടെ കെട്ടുതാലി പൊട്ടിച്ചെറിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” മമത ബാനർജിയുടെ സർക്കാർ ബംഗാളിലെ, പ്രത്യേകിച്ച് സന്ദേശ്ഖാലിയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അവരെ ദ്രോഹിച്ച് സ്ത്രീകളുടെ കെട്ടുതാലി പോലും കവർന്നെടുക്കുന്നു. ലൈംഗികാതിക്രമ കേസുകളിലെ പ്രതിയായ ഷെയ്ഖ് ഷാജഹാനെയും മറ്റ് ഗുണ്ടകളെയും സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നത്. ബംഗാളിനെ ഗുണ്ടകൾ കൊള്ളയടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നു.”- പ്രേം ശുക്ല പറഞ്ഞു.
ഇന്നലെ ഷെയ്ഖ് ഷാജഹാന്റെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ബോംബ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളും കണ്ടെത്തിയിരുന്നു. ഗുണ്ടകളെ സംരക്ഷിക്കാനാണ് മമതയുടെ സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതെന്നും പ്രേം ശുക്ല കൂട്ടിച്ചേർത്തു.
സിബിഐ അന്വേഷണം തടസപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി മമത ബാനർജി സുപ്രീംകോടതിയെ സമീപിച്ചു. ഇതിനർത്ഥം എന്താണെന്നും സന്ദേശശ്ഖാലിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവർക്കൊപ്പമല്ലേ മമതയെന്നും പ്രേം ശുക്‌ള ചോദിച്ചു. എന്നാൽ എത്ര തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാലും അവയെല്ലാം മറിക്കടന്ന് സിബിഐ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…