വേനല്‍ കടുത്തിരിക്കുന്ന സമയമാണ് ഇത്. രോഗങ്ങളും കൂടുന്ന കാലം. ചിക്കന്‍ പോക്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന കാലാവസ്ഥയാണ് വേനല്‍ക്കാലം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്നവരായിരിക്കും പലരും. രോഗങ്ങളെ കൂടാതെ ശാരീരികമായ മറ്റ് അസ്വസ്ഥതകളും . ഇത്തരം അവസ്ഥകളില്‍ വേനല്‍ക്കാലത്തുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല പാനീയങ്ങളും ഉണ്ട്. മോര്, സംഭാരം എന്നിവയെല്ലാം ഇത്തരത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ പുതിയൊരു പാനീയം കൂടി നമുക്ക് നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് എന്ന പോലെ സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഏത് പ്രതിസന്ധിയേയും പരിഹരിക്കാന്‍ നമുക്ക് നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക സംഭാരം എന്നത് പലരും ആദ്യമായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ സംഭാരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും ക്ഷീണവും തളര്‍ച്ചയും മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ക്ഷീണം മാറ്റുന്നതിന് സഹായിക്കുന്നു നെല്ലിക്ക സംഭാരം.
തയ്യാറാക്കേണ്ടത് ഇങ്ങനെ – അഞ്ച് വലിയ നെല്ലിക്ക, പച്ചമുളക് ഒന്ന്, ഇഞ്ചി ഒരു കഷ്ണം, കറിവേപ്പില ഒരു പിടി, ചെറു നാരങ്ങ നീര്, അല്‍പം മോര്, ഉപ്പ് എന്നിവയാണ് നെല്ലിക്ക സംഭാരം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. തയ്യാറാക്കേണ്ടത് ഇങ്ങനെ നെല്ലിക്കയിലെ കുരുകളഞ്ഞ ശേഷം നെല്ലിക്ക മിക്‌സിയില്‍ അടിച്ചെടുക്കുക. നെല്ലിക്ക ഒരു വിധം അരച്ച് കഴിഞ്ഞാല്‍ ഇതിലേക്ക് ബാക്കിയുള്ള ചേരുവകളും ഉപ്പും കൂടി ചേര്‍ക്കുക. ഇതിലേക്ക് നല്ലതു പോലെ തണുത്ത വെള്ളം ഒരു ഗ്ലാസ്സ് ചേര്‍ക്കുക. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് ഉപ്പ് വേണമെങ്കില്‍ വീണ്ടും ചേര്‍ക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് കുടിച്ചാല്‍ തന്നെ നല്ല എനര്‍ജി ഡ്രിങ്ക് കുടിച്ചതിന്റെ അതേ ഗുണം ലഭിക്കുന്നു. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…