തിരുവനന്തപുരം: ചട്ടമ്പി സ്വാമിയുടെ സ്മാരകമായ തീര്‍ത്ഥപാദമണ്ഡപം സർക്കാർ ബലമായി പിടിച്ചെടുത്ത് അധീനതയിലാക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന തീർത്ഥപാദ മണ്ഡപം പോലീസ് സഹായത്തോടെയുള്ള ആസൂത്രിത നീക്കത്തിലാണ് പിടിച്ചെടുത്തത്. ഇതിനുശേഷം സ്ഥലത്ത് നൂറുകണക്കിന് പോലീസുകാരെയും വിന്യസിച്ചു.
അതേസമയം തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തതില് പ്രതിഷേധവുമായി ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകർ രംഗത്തെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പ്രശ്നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആചാരങ്ങളെ അവഹേളിക്കുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവസ്ഥലത്തെത്തിയ ഒ രാജഗോപാല് എംഎല്എ പ്രതികരിച്ചു.
തീർത്ഥപാദമണ്ഡപം സ്ഥിതിചെയ്യുന്ന 65 സെന്റ് സ്ഥലം കിഴക്കേകോട്ടയിലെ വെള്ളപ്പെക്കനിരവാണത്തിനുള്ള പദ്ധതിക്ക് ഉപയോഗിക്കാമെന്നാണ് സ്ഥലം ഏറ്റെടുക്കാനുള്ള റവന്യു പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാധിരാജസഭ അറിയിച്ചു.
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…