India

മണിപ്പുരിൽ സ്വാന്തനമായി സർക്കാർ ! 3,000 കുടുംബങ്ങൾക്ക് താൽക്കാലിക വീടുകൾ ; നിർമാണം മിന്നൽ വേഗത്തിൽ

ഇംഫാൽ : മണിപ്പുർ കലാപത്തിൽ വീടുകൾ നഷ്ടപ്പെട്ട 3,000 കുടുംബങ്ങൾക്ക് സാന്ത്വനമേകിക്കൊണ്ട് താൽക്കാലിക വീടുകൾ നിർമ്മിച്ച് സർക്കാർ. വീടുകളുടെ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മണിപ്പുർ പൊലീസ് ഹൗസിങ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജൂൺ 26നാണ് നിർമാണം ആരംഭിച്ചതെന്ന് സൂപ്രണ്ടിങ് എൻജിനീയർ പി.ബ്രൊജെൻഡ്രോ പറഞ്ഞു. അഞ്ച് സ്ഥലങ്ങളിലായാണ് നിർമാണം നടക്കുന്നതെന്നും എത്രയും പെട്ടന്ന് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സജിവ ജയിലിനു സമീപത്തായി 200 വീടുകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയാക്കി. രണ്ട് മുറികളും ഒരു ശുചിമുറിയും അടുക്കളയും അടങ്ങുന്നതാണ് വീട്. ഓഗസ്റ്റ് 20ന് മുൻപ് നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. അഴിച്ചുമാറ്റി പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾക്കൊണ്ടാണ് നിർമാണം. റോഡുകൾ പലതും അടഞ്ഞുകിടക്കുന്നതിനാൽ സാധനങ്ങൾ എത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. നാട്ടുകാരാണ് തറ നിർമിച്ചത്. മറ്റു ജോലിക്കാരെ വിമാനത്തിലാണ് എത്തിച്ചത്. യയ്തിബി ലുകോൽ പ്രദേശത്ത് 400 കുടുംബങ്ങൾക്കുള്ള വീടുകളും ക്വാക്തയിൽ 120 കുടുംബങ്ങൾക്കുള്ള വീടുകളും നിർമിച്ചു. പല സ്ഥലത്തും വെടിവയ്പ് തുടരുന്നതിനാൽ നിർമാണം പൂർണതോതിൽ നടത്താൻ സാധിക്കുന്നില്ല’’.– ബ്രൊജെൻഡ്രോ പറഞ്ഞു.

കലാപത്തിൽ നിരവധി വീടുകളാണ് തകർക്കപ്പടുകയോ അഗ്നിക്കിരയാവുകയോ ചെയ്തത്. ഇതോടെ നിരവധിപ്പേരാണ് വീടുകൾ നഷ്ടമായി ദുരിതാശ്വാസ ക്യാംപുകളിൽ താമസിക്കുന്നത്.

B4 Admin

Recent Posts

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

2 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

4 hours ago

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

5 hours ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

19 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

19 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

20 hours ago