Kerala

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് സർക്കാർ; പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് പമ്പിലെ ഇന്ധനവിതരണം നിർത്തിവച്ചു! സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ ഡിജിപി നിർദേശം.

തിരുവനന്തപുരം : സർക്കാർ കടന്ന് പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പൊലീസിന്റെ പ്രവർത്തനങ്ങളെയും മോശമായി ബാധിക്കാൻ ആരംഭിച്ചു. ഇന്ധന കമ്പനിക്ക് നൽകേണ്ട കുടിശ്ശിക ഒന്നരക്കോടി പിന്നിട്ടതോടെ കമ്പനികൾ തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് പമ്പിലെ ഇന്ധനവിതരണം നിർത്തിവച്ചു. തത്കാലം സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് ഡിജിപിയുടെ നിർദേശം.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പൊലീസ് വാഹനങ്ങളും എസ്എപി ക്യാംപിലെ പോലീസ് പമ്പിൽ നിന്നാണ് ഇന്ധനം നിറച്ചിരുന്നത്. പമ്പ് അടച്ച പശ്ചാത്തലത്തിൽ പൊലീസ് വാഹനങ്ങളെല്ലാം ഏതെങ്കിലും സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം കണ്ടെത്തണമെന്നാണ് ഡിജിപിയുടെ നിർദേശം.

സ്വന്തം ചിലവിൽ ഇന്ധനം നിറയ്‌ക്കേണ്ട അവസ്ഥയായതൊടെ പല സ്റ്റേഷനുകളിലും വാഹന ഉപയോഗം കുറച്ചിരിക്കുകയാണ്. ഇതു കേസ് അന്വേഷണങ്ങളെയും പൊലീസ് സേവനങ്ങളെയും ദോഷമായി ബാധിക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധിയല്ല, പെട്രോളിന്റെയും ഡീസലിന്റെയും മൊത്ത വില സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇന്ധന കമ്പനികൾ വിതരണം നിർത്താൻ കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും പറയുന്നു.

Anandhu Ajitha

Recent Posts

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

16 mins ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

1 hour ago

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

2 hours ago