Kerala

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പിണറായി: മദ്യവില്പന ഇനി ആറിരട്ടി കൂടുതൽ

തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. സംസ്ഥനത്ത് കോവിഡ് രോഗികളുടെ എണ്ണവും, മരണവും കൂടുമ്പോഴും,കടം കേറി മുടിഞ്ഞ് ആത്മഹത്യകൾ, കുട്ടികളുടെ വിദ്യാഭ്യാസം, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി പ്രവാസികൾ കഷ്ട്ടപെടുമ്പോഴും കേരള ജനങ്ങളെ കുടിപ്പിച്ചു കിടത്താൻ മദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടിയോളമായി വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സർക്കർ.

ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ് ഇപോൾ നിലവില്‍ സംസ്ഥാനത്തുള്ളത്. ഇതുസംബന്ധിച്ച് മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നുണ്ട്‌.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ വില്‍പ്പനശാലയെന്ന നിലയുള്ളപ്പോള്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാലയാണുള്ളതെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശ്രമം നടക്കുന്നത്‌. തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തന സമയം മുഴുവന്‍ തുറക്കാനും ശുപാര്‍ശയുണ്ട്. എന്നാൽ ലോകത്തെങ്ങും ഇല്ലാത്ത നികുതിയാണ് മദ്യത്തിന് ചുമത്തിയിരിക്കുന്നത്. അറുപതും എഴുപതും രൂപ മാത്രം വിലയുള്ള സാധനം അഞ്ഞൂറും അറുനൂറും രൂപ നല്‍കിയാണ് ആളുകള്‍ വാങ്ങിക്കൊണ്ട് പോകുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Share
Published by
admin

Recent Posts

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക ; അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഏഷ്യയിലെ ഒന്നാമന്‍

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ…

4 mins ago

ബംഗാളില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ബംഗാളില്‍ മമതയെ വെല്ലുവിളിക്കുന്ന ബിജെപി എക്‌സിറ്റ് പോളുകളില്‍ ലീഡു നേടിയിരിക്കുന്നു. സീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ബംഗാളില്‍ ബിജെപി നേടുകയെന്ന്…

20 mins ago

ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ ; 7 മാസം നീണ്ടു നിൽക്കുന്ന യാത്രാക്കാലയളവിൽ സന്ദർശിക്കുക നിരവധി പുണ്യസ്ഥലങ്ങൾ; ആശംസയറിയിച്ച് കുമ്മനം രാജശേഖരൻ

ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ. കാസർഗോഡ് സ്വദേശികളായ സനത്കുമാറും സമ്പത്ത്കുമാറുമാണ് ഇന്ന് രാവിലെ…

1 hour ago

മിസൈലിന്റെ വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി ! ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി

നാഗ്‌പൂർ : പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം…

2 hours ago