Pinarayi Vijayan
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് (Economic Crisis) സംസ്‌ഥാനം ഇപ്പോൾ. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനൊരുങ്ങുകയാണ് പിണറായി സർക്കാർ. ഇത് സംബന്ധിച്ച സാങ്കേതിക ലേല നടപടികൾ സർക്കാർ ആരംഭിച്ചതായാണ് വിവരം.
പോലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്‌മെന്റ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് തുറക്കുന്നത്. ഡിസംബർ ആറാം തീയതി ഫിസിക്കൽ ബിഡ് പേരൂർക്കട എഫ്‌സിബി ഗ്രൗണ്ടിൽ നടക്കും. 2020 ഏപ്രിലിലാണ് ദില്ലി പവൻഹാൻസ് കമ്പനിയിൽ നിന്നും സർക്കാർ ഒരു വർഷത്തേയ്‌ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. അന്ന് 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.
എന്നാൽ ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചു. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നിർദ്ദേശിച്ചെങ്കിലും കൊറോണ വ്യാപനം മൂലം ടെൻഡർ നടപടികളുമായി മുന്നോട്ടു പോകാൻ സാധിച്ചില്ല.
പിന്നീട് ഒക്ടോബർ മാസത്തിൽ കൊറോണ വ്യാപനം കുറഞ്ഞപ്പോൾ വീണ്ടും ടെൻഡർ നടപടികൾ ആരംഭിച്ചു. ആറ് പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഹെലികോപ്റ്റർ, 3 വർഷത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്.
അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് പവൻഹാൻസ് കമ്പനിയുടെ ഹെലികോപ്റ്റർ, കോടികൾ മുടക്കി വാടകയ്‌ക്കെടുക്കുന്നത് രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്‌ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. 56.72 ലക്ഷമാണ് പാർക്കിങ് ഫീസായി മാത്രം ചെലവായത്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…