ദില്ലി: ഭാരതത്തിന്റെ അഭിമാന താരം മീരാഭായി ചാനുവിനെ ആദരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒന്നര കോടി രൂപയുടെ ചെക്ക് യോഗി ആദിത്യനാഥ് മീരാഭായി ചാനുവിന് കൈമാറി.
മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മീരാഭായി ചാനുവിനേയും ആദരിച്ചത്.
ഒളിംപിക്സിൽ രാജ്യത്തിന് വേണ്ടി വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരദ്വഹനത്തിൽ വെള്ളി മെഡലാണ് മീരഭായി ചാനു സ്വന്തമാക്കിയത്.
ഇത്തരം ഒരു ബഹുമാനം ഇതിനുമുൻപ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വളരെ അധികം സന്തോഷത്തിലണ് താനെന്നും മീരാഭായി ചാനു പറഞ്ഞു.
അതേസമയം 21 വർഷത്തിന് ശേഷമാണ് ഭാരദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം. 2014 മുതൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ ചാനുവിന്റെ സാന്നിദ്ധ്യമുണ്ട്.
കായിക രംഗത്ത് ഇതിനകം നൽകിയ സംഭാവന പരിഗണിച്ച് 26കാരിയായ ചാനുവിന് രാജ്യം മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്‌കാരം 2018 ൽ നൽകിയത്. പത്മശ്രീ നൽകിയും രാജ്യം ചാനുവിനെ ആദരിച്ചിട്ടുണ്ട്.
2014ലെ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ചാനു വെള്ളി മെഡൽ നേടിയത്. ചാനുവിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് 2017ലായിരുന്നു. ലോക വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ചാനു അന്ന് ചരിത്രം സൃഷ്ടിച്ചത്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…