man-arrested-for-molesting-15-year-old-girl-who-met-through-instagram
ബെംഗളൂരു: സർക്കാരിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നും, 25.50 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ പിടിയിൽ. ധനവിനിയോഗ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി വെങ്കാരടമണ ഗുരുപ്രസാദിനെയാണ്, ബെംഗളൂരു വിധാന സൗധ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നടന്ന കരഗ മഹോത്സവത്തിന്റെ ഓഡിറ്റിങ് നടത്തിയപ്പോണ് ക്രമക്കേട് പുറത്തായത്.
സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു അര്‍ബന്‍ ജില്ലാ തഹസില്‍ദാര്‍ എസ്‌ആര്‍ അരവിന്ദ് ബാബു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വെങ്കാരടമണ അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ, വകുപ്പിന്റെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് 25.50 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. പണം ചെലവായതായി രേഖകളില്‍ കാണിച്ച ശേഷം, ഇയാള്‍ തുക മുഴുവന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് പറയുന്നു.
ഓഡിറ്റിങ്ങില്‍ തട്ടിപ്പ് പുറത്തായതോടെ, 25.50 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വെങ്കാരടമണയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബെംഗളൂരു ധര്‍മ്മരായസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന കരഗ ഉത്സവത്തിന് 15.97 ലക്ഷം രൂപ ചെലവഴിച്ചതായി വെങ്കാരടമണ മൊഴി നല്‍കി.
എന്നാല്‍, തുക ചെലവാക്കിയതിന്റെ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല. ഇയാള്‍ 10 ഗ്രാം സ്വര്‍ണനാണയവും ക്ഷേത്രങ്ങളിലെ ഒടിഞ്ഞ സ്വര്‍ണക്കഷ്ണങ്ങളും തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…