Kerala

കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് ;തുല്യ നീതിയെന്ന ആശയം യാഥാർഥ്യമാക്കണം,ഏക സിവിൽ കോഡിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം :ഏക സിവിൽ കോഡിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.തുല്യ നീതിയെന്ന ആശയം യാഥാർഥ്യമാക്കണമെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും യൂണിവേഴ്‌സിറ്റികൾ കൺകറന്റ് ലിസ്റ്റിലാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്നും ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കും. കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

B4 Admin

Recent Posts

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

9 minutes ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

14 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

17 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

17 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

17 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

17 hours ago