KTU temporary VC appointment; Govt approaches high court against governor; Petition for cancellation of appointment
എറണാകുളം: സാങ്കേതിക സർവകലാശാല വി.സിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയില്‍ മറുപടി നൽകാൻ സാവകാശം തേടി ഗവർണർ. കൂടുതൽ സമയം വേണം എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ ഗോപകുമാരൻ നായർ കോടതിൽ പറഞ്ഞു .ഡോ.സിസ തോമസിന് വേണ്ടിയും അഭിഭാഷകൻ ഹാജരായി.വ്യവഹാരങ്ങളും തർക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കോടതി പരാമര്‍ശിച്ചു. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
വ്യവഹാരങ്ങൾ പെരുകുകയാണ്.വിസി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണം എന്ന് കോടതി വ്യക്തമാക്കി.സർക്കാർ ഹർജി ഫയലിൽ സ്വീകരിച്ചു.എല്ലാ കക്ഷികളും ബുധനാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണം.വിസി സ്ഥാനത്തേക്ക് സർക്കാർ നിർദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യത വിവരം അറിയിക്കാനും കോടതി നിർദ്ദേശം നല്‍കി
കേസിൽ യുജിസിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. സിസ തോമസിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമായാണോ ഗവർണറുടെ ഉത്തരവ് എന്ന കാര്യത്തിൽ യുജിസി ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും.
സിസ തോമസിന്റെ നിയമനം സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. സർക്കാർ മുന്നോട്ട് വച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ അധിക ചുമതല നൽകിയത്.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…