Featured

തൊഴിൽ നൈപുണ്യമില്ലേ ? എന്ത് സഖാവിന്റെ ഭാര്യയോ!!! നിങ്ങൾക്ക് ജോലി ഉറപ്പ്

നമസ്ക്കാരം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ നിയമിച്ചത് രാഷ്ട്രീയപിൻബലം ഉപയോഗിച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ധ്യാപന നിയമനം ഇല്ലാത്തയാൾക്ക് സർവ്വകലാശാലയിൽ നിയമനം ലഭിച്ചത് രാഷ്‌ട്രീയ നാടകമാണെന്നും തന്റെ കീഴുദ്യോഗസ്ഥനായ വിസി തന്റെ തീരുമാനത്തിനെതിരെ നീങ്ങുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് പരാതികൾ അനേകം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് ഒരു ചാൻസിലർ എന്ന നിലയിൽ തന്റെ ബാധ്യതയാണെന്നും ഗവർണർ ദില്ലി കേരളഹൗസിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന പരിഗണനയിലാണ് പ്രിയാ വർഗീസിന് നിയമനം സാധ്യമായത്. കണ്ണൂർ സർവ്വകലാശാലയിലെ നിയമനത്തിൽ സംഭവിച്ചത് സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. തന്റെ തീരുമാനങ്ങളോട് വിയോജിക്കുന്നവർക്ക് കോടതിയിലേക്ക് നീങ്ങാം. എന്നാൽ ചാൻസലറുടെ തീരുമാനം അനുസരിക്കേണ്ട വൈസ് ചാൻസിലർ അതിനെ ചോദ്യം ചെയ്യുന്നത് നിയമപരമായി ശരിയാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും ഗവർണ്ണർ പറഞ്ഞു.

ഇതിനോടകം തന്നെ ഈ വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പലരും പ്രിയാ വർഗീസിന്റെ നിയമനത്തെ വിമർശിച്ചു ഫേസ്ബുക്കിൽ പോസ്റ്റും കുറിച്ച്. അങ്ങനെ വൈറലായ ഒരാളുടെ പോസ്റ്റ് നമുക്ക് നോക്കാം… കേരളാ ഇടത് നേതാക്കളുടെ ഭാര്യമാരായി മാറുക എന്നത് ഇവിടുത്തെ നാരീജനങ്ങൾക്ക് അത്ഭുത സിദ്ധി കൈവരിക്കാനുള്ള അസുലഭ നിയോഗമാണ് ….

സഖാക്കളുടെ ഭാര്യ എന്ന പദവിയിൽ എത്തുന്നതിന് മുമ്പെ കേവലം ശരാശരി യോഗ്യതയോ അഭിരുചിയൊ തൊഴിൽ നൈപുണ്യമോ പ്രാവീണ്യമോ മാത്രമാണ് ഉള്ളെങ്കിൽ സഖാഭാര്യ ആയിക്കഴിഞ്ഞാൽ അവർ അതീന്ദ്രിയ ജ്ഞാനത്തിൻ്റെ ഉദാത്ത സൃഷ്ടികളാണ്.

ഖാഖടിയൻമാരായ എത്രയെത്ര പണ്ഡിതൻമാരെ നിഷ്കരുണം പിന്നിലാക്കി അവർ ഉന്നത സ്ഥാനം നേടിയിരിക്കുന്നു …

എത്ര വേഗത്തിൽ ആണ് ആ താലിച്ചരടിൻ്റെ അഥവാ രക്ത ഹാരത്തിൻ്റെ മാസ്മരിക ശക്തിയിൽ അത്യുന്നത വിജയം കരസ്ഥമാക്കുന്നത്!

കേരള യൂണിവേഴ്‌സിറ്റിയിൽ പികെ ബിജുവിന്റെ ഭാര്യ;

കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ പി രാജീവിന്റെ ഭാര്യ;

കാലടി യൂണിവേഴ്‌സിറ്റിയിൽ എംബി രാജേഷിന്റെ ഭാര്യ;

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ കെകെ രാഗേഷിന്റെ ഭാര്യ;

DYFI ന്യായീകരണ തൊഴിലാളി SK സജീഷിൻ്റെ ഭാര്യ…

AA റഹീമിൻ്റെ സഹോദരി ..

ഷംസീറിൻ്റെ ഭാര്യയുടെ കണ്ണൂർ യൂനിവേഴ്സിറ്റിയിലെ നിയമനം.(high court stopped it )

അറിയപ്പെടാത്ത മറ്റ് അനേകായിരങ്ങൾ വേറെ …

നേതാക്കളുടെ ഭാര്യമാർ ആയിക്കഴിഞ്ഞാൽ പരീക്ഷയിൽ -ഇൻർവ്യൂവിൽ ഒന്നാമതായ് എത്തുന്ന ഈ അത്ഭുതസിദ്ധി കേരളത്തിൽ മാത്രമേ ഫലിക്കുള്ളു.

കേന്ദ്ര പരീക്ഷകൾ, IAS മറ്റ് യു പി എസ് സ്സി പരീക്ഷകൾ അന്യസംസ്ഥാന പരീക്ഷകൾ എന്നിവയിൽ ഈ മാന്ത്രിക ശക്തി ഫലിക്കില്ല..

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

12 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago