തിരുവനന്തപുരം: അനവസരത്തിലുള്ള എം വി ഗോവിന്ദൻമാസ്റ്ററുടെ വൈരുദ്ധ്യാത്മക ഭൗതികവാദം, ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന പ്രസ്‌താവനയ്‌ക്ക് സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. ശബരിമല വിഷയം യു.ഡി.എഫ് ഉയര്‍ത്തുന്നതിനിടയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം വിശദീകരിച്ച് വിശ്വാസവിഷയം എം.വി. ഗോവിന്ദന്‍ എടുത്തിട്ടുവെന്നാണ് വിമര്‍ശനം. ഈ ഘട്ടത്തില്‍ ആശയക്കുഴപ്പത്തിന് വഴിവയ്‌ക്കുന്ന പല തരത്തിലുള്ള പ്രതികരണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്നത് നല്ലതല്ലെന്നും യോഗം വിലയിരുത്തി. ശബരിമല വിഷയത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജന്‍ഡയാക്കാനുള്ള കോണ്‍ഗ്രസ്, യു.ഡി.എഫ് നീക്കങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഭൂരിപക്ഷസമുദായത്തിന്റെ വികാരം മുതലെടുക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമലയുടെ പേരില്‍ ശ്രമിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലുള്ളതാണ് ശബരിമല വിഷയം. വിശാല ബെഞ്ചിന്റെ വിധിക്ക് ശേഷം എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിച്ച ധാരണയുണ്ടാക്കുകയാണ് വേണ്ടതെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കും. നേരത്തേ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിലേക്ക് നയിച്ച വാദപ്രതിവാദത്തിനിടെ ആചാരവിഷയത്തില്‍ പാണ്ഡിത്യമുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചതാണ്. അതിലപ്പുറത്തേക്ക് കടന്ന് പുതിയ സാഹചര്യത്തില്‍ യു.ഡി.എഫിനോ ബി.ജെ.പിക്കോ അനുകൂല വ്യാഖ്യാനത്തിനിട വരുത്തുന്ന ചര്‍ച്ചകളിലേക്ക് നേതാക്കള്‍ കടക്കേണ്ടെന്ന് യോഗം നിര്‍ദ്ദേശിച്ചു.
സി പി എം വീണ്ടും അടവ് നയം തന്നെ നടപ്പാക്കുകയാണ് എന്ന സംശയം ജനങ്ങൾക്ക് ഉണ്ട് താനും .
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…