Monday, May 6, 2024
spot_img

എം വി ഗോവിന്ദൻമാസ്റ്റർക്കു സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം | GovindanMaster

തിരുവനന്തപുരം: അനവസരത്തിലുള്ള എം വി ഗോവിന്ദൻമാസ്റ്ററുടെ വൈരുദ്ധ്യാത്മക ഭൗതികവാദം, ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന പ്രസ്‌താവനയ്‌ക്ക്‌ സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. ശബരിമല വിഷയം യു.ഡി.എഫ്‌ ഉയര്‍ത്തുന്നതിനിടയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം വിശദീകരിച്ച്‌ വിശ്വാസവിഷയം എം.വി. ഗോവിന്ദന്‍ എടുത്തിട്ടുവെന്നാണ്‌ വിമര്‍ശനം. ‌ ഈ ഘട്ടത്തില്‍ ആശയക്കുഴപ്പത്തിന്‌ വഴിവയ്‌ക്കുന്ന പല തരത്തിലുള്ള പ്രതികരണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്നത്‌ നല്ലതല്ലെന്നും യോഗം വിലയിരുത്തി. ശബരിമല വിഷയത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജന്‍ഡയാക്കാനുള്ള കോണ്‍ഗ്രസ്‌, യു.ഡി.എഫ്‌ നീക്കങ്ങള്‍ക്ക്‌ നിന്നുകൊടുക്കേണ്ടെന്നും സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു. ഭൂരിപക്ഷസമുദായത്തിന്റെ വികാരം മുതലെടുക്കാന്‍ ലക്ഷ്യമിട്ടാണ്‌ കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമലയുടെ പേരില്‍ ശ്രമിക്കുന്നതെന്ന്‌ സെക്രട്ടേറിയറ്റ്‌ യോഗം വിലയിരുത്തി.

സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലുള്ളതാണ്‌ ശബരിമല വിഷയം. വിശാല ബെഞ്ചിന്റെ വിധിക്ക്‌ ശേഷം എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിച്ച ധാരണയുണ്ടാക്കുകയാണ്‌ വേണ്ടതെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കും. നേരത്തേ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിലേക്ക്‌ നയിച്ച വാദപ്രതിവാദത്തിനിടെ ആചാരവിഷയത്തില്‍ പാണ്ഡിത്യമുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചതാണ്‌. അതിലപ്പുറത്തേക്ക്‌ കടന്ന്‌ പുതിയ സാഹചര്യത്തില്‍ യു.ഡി.എഫിനോ ബി.ജെ.പിക്കോ അനുകൂല വ്യാഖ്യാനത്തിനിട വരുത്തുന്ന ചര്‍ച്ചകളിലേക്ക്‌ നേതാക്കള്‍ കടക്കേണ്ടെന്ന്‌ യോഗം നിര്‍ദ്ദേശിച്ചു.
സി പി എം വീണ്ടും അടവ് നയം തന്നെ നടപ്പാക്കുകയാണ് എന്ന സംശയം ജനങ്ങൾക്ക് ഉണ്ട് താനും .

Related Articles

Latest Articles