grand-father-and-lover-arrested-for-raping-minor-girl
തമിഴ്‌നാട്: പൊള്ളാച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ മുത്തച്ഛനും കാമുകനും ഉൾപ്പെടും.
പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷമായി 21 കാരനുമായി ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉദുമൽപേട്ട സ്വദേശിയായ ഇയാൾ ഇരയുടെ വീടിന് സമീപത്തെ പലചരക്ക് കടയിൽ ജോലി ചെയ്യുകയായിരുന്നു. പെൺകുട്ടി ഗർഭിണി ആയതോടെ കാര്യങ്ങൾ വഷളായി. കുടുംബത്തിലെ മറ്റുള്ളവരോട് ഈ വിവരം പറയാൻ ഭയന്ന ഇര മുത്തച്ഛനോട് പറയുകയായിരുന്നു. ഗർഭച്ഛിദ്രം നടത്താൻ മുത്തച്ഛൻ വൈദ്യസഹായം ഏർപ്പാട് ചെയ്തു.
എന്നാൽ, ഗർഭച്ഛിദ്രം സംബന്ധിച്ച് മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി മുത്തച്ഛൻ പിന്നീട് ചെറുമകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്.
ഇയാളുടെ ആവർത്തിച്ചുള്ള പീഡനത്തെത്തുടർന്ന് സെപ്തംബർ 17 ന് പെൺകുട്ടി വീട് വിട്ട് ഇറങ്ങി.
എന്നാൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായ ഉടൻ വീട്ടുകാർ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെ കുറിച്ച് പോലീസ് അറിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…