Thursday, May 9, 2024
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കാമുകനിൽ നിന്ന് ഗർഭം ധരിച്ചു; കുട്ടി ഗർഭഛിദ്രത്തിന് സഹായം തേടിയത് മുത്തച്ഛനോട്; മാതാപിതാക്കളോട് കാര്യംപറയുമെന്ന് ഭീഷണിപ്പെടുത്തി മുത്തച്ഛനും പീഡിപ്പിച്ചു; വീടുവിട്ടിറങ്ങിയ പെൺകുട്ടിയുടെ പരാതിയിൽ കാമുകനും മുത്തച്ഛനും കുടുങ്ങി

തമിഴ്‌നാട്: പൊള്ളാച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ മുത്തച്ഛനും കാമുകനും ഉൾപ്പെടും.

പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷമായി 21 കാരനുമായി ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉദുമൽപേട്ട സ്വദേശിയായ ഇയാൾ ഇരയുടെ വീടിന് സമീപത്തെ പലചരക്ക് കടയിൽ ജോലി ചെയ്യുകയായിരുന്നു. പെൺകുട്ടി ഗർഭിണി ആയതോടെ കാര്യങ്ങൾ വഷളായി. കുടുംബത്തിലെ മറ്റുള്ളവരോട് ഈ വിവരം പറയാൻ ഭയന്ന ഇര മുത്തച്ഛനോട് പറയുകയായിരുന്നു. ഗർഭച്ഛിദ്രം നടത്താൻ മുത്തച്ഛൻ വൈദ്യസഹായം ഏർപ്പാട് ചെയ്തു.

എന്നാൽ, ഗർഭച്ഛിദ്രം സംബന്ധിച്ച് മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി മുത്തച്ഛൻ പിന്നീട് ചെറുമകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്.

ഇയാളുടെ ആവർത്തിച്ചുള്ള പീഡനത്തെത്തുടർന്ന് സെപ്തംബർ 17 ന് പെൺകുട്ടി വീട് വിട്ട് ഇറങ്ങി.

എന്നാൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായ ഉടൻ വീട്ടുകാർ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെ കുറിച്ച് പോലീസ് അറിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥർ  പറഞ്ഞു. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

Related Articles

Latest Articles