India

മഹാത്മാ ഗാന്ധിയുടെ ചെറുമകൾ നടത്തിയത് കോടികളുടെ സാമ്പത്തിക തട്ടിപ്പ്! ഏഴുവർഷത്തെ കഠിന തടവിന് ശിക്ഷിച്ച് ദക്ഷിണാഫ്രിക്കൻ കോടതി; തട്ടിപ്പിനിരയായതും ഇന്ത്യൻ വംശജനെന്ന് സൂചന

മഹാത്മാ ഗാന്ധിയുടെ ചെറുമകൾ ആശിഷ് ലതാ രംഗോബിന് ഏഴുവർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ച് ദക്ഷിണാഫ്രിക്കൻ കോടതി. വ്യാജ രേഖകൾ ഉണ്ടാക്കി 3.22 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. 56 കാരിയായ ലതാ രംഗോബിനെ ടർബൻ സ്പെഷ്യലൈസ്‌ഡ്‌ കൊമേർഷ്യൽ ക്രൈം കോടതിയാണ് ശിക്ഷ വിധിച്ചത്. എസ് ആർ മഹാരാജ് എന്ന വ്യവസായിയെ വഞ്ചിച്ചു എന്നതാണ് കേസ്.

ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ ഹെൽത്ത് കെയർ കമ്പനിയായ നെറ്റ് കെയറിനുവേണ്ടി വേണ്ടി മൂന്ന് കണ്ടെയ്‌നർ ലിനൻ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തെന്നും ഈ ഇടപാടിനാവശ്യമായ ഇറക്കുമതി തീരുവയും കസ്റ്റംസ് ക്ലിയറൻസിനുമായി 6.2 മില്യൺ റാൻഡ് മഹാരാജിന്റെ കമ്പനിയായ ന്യൂ ആഫ്രിക്ക അലയൻസ് ഡിസ്ട്രിബ്യുട്ടേഴ്സിൽ നിന്നും ലതാ രംഗോബിൻ 2015 ൽ കൈപ്പറ്റിയിരുന്നു. എന്നാൽ തുക മടക്കി നൽകിയില്ല. ഇറക്കുമതി ഇടപാടിന് തെളിവായി മഹാരാജിന് നൽകിയിരുന്ന രേഖകൾ പിന്നീട് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.

പണം വാങ്ങാനായി ഹാജരാക്കിയ പർച്ചേയ്‌സ് ഓർഡറും, ഇൻവോയ്‌സും, നെറ്റ് കെയർ ഗ്രൂപ്പിൽ നിന്നുള്ള ഡെലിവറി നോട്ടും വ്യാജമായി നിർമ്മിച്ചവയായിരുന്നു. നെറ്റ് കെയർ തുക ഒടുക്കിയതായി തെളിയിക്കുന്ന വ്യാജ ബാങ്ക് രേഖകളും ലതാ രംഗോബിൻ സമർപ്പിച്ചിരുന്നു. ലതയുടെ കുടുംബ പശ്ചാത്തലം നോക്കിയും ഇറക്കുമതി ഇടപാടിൽ ലാഭം പ്രതീക്ഷിച്ചുമാണ് മഹാരാജ് പണം നൽകിയത്. എന്നാൽ അങ്ങനെയൊരു ഇറക്കുമതി ഇടപാട് പോലും നടന്നിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ലാഭമോ മുടക്കുമുതലോ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് മഹാരാജ് ലത രംഗോബിനെതിരെ പരാതി നൽകിയത്.

മഹാത്മാ ഗാന്ധിയുടെ രണ്ടാമത്തെ മകനായ മണിലാൽ ഗാന്ധിയുടെ മകൾ ഇളാ ഗാന്ധിയുടെ മകളാണ് അമ്പത്താറുകാരിയായ ആശിഷ് ലതാ രംഗോബിൻ. മണിലാൽ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഇളാ ഗാന്ധി പ്രശസ്‌തയായ സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകയും മുൻ ദക്ഷിണാഫ്രിക്കൻ പാർലമെന്റംഗവുമാണ്‌.

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

5 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

5 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

6 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

6 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

13 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

14 hours ago