Kerala

ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇനി ലോക ആയുർവേദ ഹബ്, ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ തിരക്കേറുന്നു, ജീവിതശൈലി രോഗങ്ങൾക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: ആയുര്‍വേദ മേഖലയിലെ ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ഇന്ത്യയുമായി കൈകോര്‍ക്കാന്‍ ശ്രീലങ്ക തയ്യാറാണെന്ന് ശ്രീലങ്കന്‍ തദ്ദേശീയ ചികിത്സാ വകുപ്പ് സഹമന്ത്രിയുടെ സെക്രട്ടറിയും ആയുര്‍വേദ ഡ്രഗ് കോര്‍പ്പറേഷന്‍ എം.ഡിയുമായ ഗയ കാഞ്ചന പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

      ശ്രീലങ്കയിലെ തദ്ദേശീയ ഫാര്‍മ വിപണി പ്രയോജനപ്പെടുത്താന്‍ ഈ മേഖലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ ഗയ കാഞ്ചന ക്ഷണിച്ചു. മരുന്ന് ഫാക്ടറികള്‍ക്കും ആയുര്‍വേദ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഗയ കാഞ്ചന പറഞ്ഞു. ആയുര്‍വേദ മേഖലയിലെ മഹത്തായ കണ്ടെത്തലുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ആധുനിക കാലത്ത് ആയുര്‍വേദത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണം ആവശ്യമാണ്. ശ്രീലങ്കയിലെ തദ്ദേശീയ ചികിത്സാ സമ്പ്രദായവും കേരളത്തിലെ ആയുര്‍വേദ ചികിത്സാ സമ്പ്രദായവും വളരെ സാമ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      പരമ്പരാഗത വൈദ്യശാസ്ത്രം വികസിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് ഈ മേഖലയില്‍ ആഫ്രിക്ക നേരിടുന്ന വെല്ലുവിളിയെന്ന് റിപ്പബ്ലിക് ഓഫ് സിംബാബ് വെ എംബസിയിലെ ഡെപ്യൂട്ടി അംബാസഡര്‍ പീറ്റര്‍ ഹോബ്വാനി പറഞ്ഞു. വൈദ്യശാസ്ത്രത്തിന്‍റെ ഭാവിയില്‍ പരമ്പരാഗത വൈദ്യത്തിന് നിര്‍ണായക പങ്കാണുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ സിംബാബ് വെ നേരത്തെ അംഗീകരിച്ചതാണെന്നും ഈ മേഖലയില്‍ ഇന്ത്യയുമായി ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ത്യയിലെ ആശുപത്രികളില്‍ സേവനം ചെയ്യുന്നവര്‍ക്കു പുറമേ ഫിജിയിലെ വലിയൊരു വിഭാഗം ആളുകള്‍ ആയുര്‍വേദ ചികിത്സയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്ന് ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ഓഫ് ഫിജി ഹൈക്കമ്മീഷന്‍ സെക്കന്‍ഡ് സെക്രട്ടറി ഏലിയ സെവൂതിയ പറഞ്ഞു. ജി.എ.എഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ജി ജി ഗംഗാധരന്‍, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

2009 ല്‍ ആയുര്‍വേദത്തെ ഔദ്യോഗികമായി അംഗീകരിച്ച സ്വിറ്റ്സര്‍ലന്‍ഡാണ് ഭരണഘടനാ വ്യവസ്ഥയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകരാജ്യമെന്ന് സ്വിറ്റ്സര്‍ലാന്‍റിലെ സ്വിസ്മെഡ് സ്കൂള്‍ ചാന്‍സലറും ഫെഡറേഷന്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് തെറാപ്പി ഇന്‍ ആയുര്‍വേദ എഫ്എംടിഎ പ്രസിഡന്‍റുമായ ഡോ. ചാള്‍സ് എലി നിക്കോലെരറ്റ് പറഞ്ഞു. ‘റെഗുലേറ്ററി ആസ്പെക്ട്സ് ഇന്‍ ഡിഫറന്‍റ് കണ്‍ട്രീസ്’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുഷുമായി സഹകരിച്ച് ലാത്വിയയില്‍ ആയുര്‍വേദത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിച്ചതായി ലാത്വിയ സര്‍വകലാശാലയിലെ കോംപ്ലിമെന്‍ററി മെഡിസിന്‍ ഗവേഷക ഡോ.സിന്തിജ സൗസ പറഞ്ഞു.

630-ലധികം പരമ്പരാഗത വൈദ്യന്‍മാര്‍ യു.എ.ഇയിലുണ്ടെന്നും അതില്‍ 209 പേര്‍ ആയുര്‍വേദ പ്രാക്ടീഷണര്‍മാരാണെന്നും ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയിലെ ലൈസന്‍സിംഗ് ആന്‍ഡ് മെഡിക്കല്‍ പോളിസീസ് സീനിയര്‍ ഇന്‍ ചാര്‍ജ് ഡോ. സൈഫുള്ള ഖാലിദ് ആദംജി പറഞ്ഞു.

ജര്‍മ്മനിയിലെ ട്രഡീഷണല്‍ ഇന്ത്യന്‍ മെഡിസിന്‍ മേധാവി ഡോ. ശ്യാല്‍ കുമാര്‍, ബ്ലിസ് ആയുര്‍വേദയിലെ ഡോ. നിതിന്‍ അഗര്‍വാള്‍, യൂണിവേഴ്സിറ്റി ഓഫ് ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫ. ഡോ.പി.എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

         സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജി.എ.എഫ് സംഘടിപ്പിക്കുന്നത്. 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് ജി.എ.എഫിന്‍റെ പ്രമേയം.
B4 Admin

Recent Posts

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

12 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

13 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

14 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

15 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

16 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

16 hours ago