വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ആർഭാടമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും വകുപ്പുവിഭജനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാൻ കഴിയാതെ യുഡിഎഫ് സർക്കാർ പ്രതിസന്ധിയിൽ. കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഘടകകക്ഷികളുടെ അനാവശ്യമായ പിടിവാശികളുമാണ് ഭരണം തുടങ്ങി ആദ്യ ദിവസം തന്നെ മുന്നണിയെ ജനമധ്യത്തിൽ നാണംകെടുത്തുന്നത്. ഗവർണറുടെ അംഗീകാരത്തോടെ തിങ്കളാഴ്ച വൈകിട്ടോടെ വകുപ്പുകൾ പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഫിഷറീസ് വകുപ്പിനെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ടായ തർക്കമാണ് വിജ്ഞാപനം വൈകിപ്പിക്കുന്നത്. പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നിട്ടും സുപ്രധാന വകുപ്പുകൾ ആർക്കൊക്കെയാണെന്ന് തീരുമാനിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ ദയനീയമായ ആസൂത്രണമില്ലായ്മയാണ് വ്യക്തമാക്കുന്നത്.
മുൻ ഇടതുസർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖല രണ്ടു വകുപ്പുകളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത്തവണ ഉന്നതവിദ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം മുസ്ലിം ലീഗും ഏറ്റെടുക്കാനായിരുന്നു പ്രാഥമിക ധാരണ. എന്നാൽ ഉന്നതവിദ്യാഭ്യാസം കോൺഗ്രസ് കൈവശം വെക്കുകയാണെങ്കിൽ ഫിഷറീസ് വകുപ്പ് തങ്ങൾക്ക് വേണമെന്ന ആവശ്യവുമായി ലീഗ് രംഗത്തെത്തി. ഇതിനിടയിലാണ് കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരിഭവവുമായി ലത്തീൻ സഭ രംഗത്തുവന്നത്. ലത്തീൻ വിഭാഗത്തിൽനിന്ന് കോൺഗ്രസിന് മന്ത്രിമാരില്ലാത്ത സാഹചര്യത്തിൽ, ആ വിഭാഗത്തിൽ നിന്നുള്ള ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഗ്രൂപ്പ് മാനേജർമാർ ആദ്യം ഇതിനെ പ്രതിരോധിക്കാൻ നോക്കിയത്. എന്നാൽ സഭയുടെ കടുത്ത അതൃപ്തി മനസ്സിലാക്കി ഒടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് സഭാനേതൃത്വത്തെ കണ്ട് ചർച്ച നടത്തേണ്ടി വന്നു.
തീരദേശ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർക്ക് മാത്രമേ ഫിഷറീസ് വകുപ്പ് നൽകാവൂ എന്ന കർശന നിലപാടാണ് ലത്തീൻ വിഭാഗം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതോടെ ലീഗിന് ഈ വകുപ്പ് വിട്ടുനൽകാൻ കോൺഗ്രസിന് കഴിയാത്ത അവസ്ഥയായി. ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിന് നൽകുകയാണെങ്കിൽ അദ്ദേഹത്തിന് നേരത്തെ നിശ്ചയിച്ചിരുന്ന വനംവകുപ്പ് തിരികെ വാങ്ങേണ്ടി വരും. ഇത്തരത്തിൽ വകുപ്പുകൾ വെച്ചുമാറുന്നതിനെച്ചൊല്ലി നേതാക്കൾ തമ്മിൽ അടിയായതോടെയാണ് വിജ്ഞാപനം ചൊവ്വാഴ്ചത്തേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരായത്. ഇതിനുപുറമെ ജലവിഭവത്തിനൊപ്പം രജിസ്‌ട്രേഷൻ വകുപ്പുകൂടി വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
അതേസമയം, കോൺഗ്രസ് മന്ത്രിമാർക്കിടയിലെ വകുപ്പ് മോഹവും പരസ്യമായി പുറത്തുവന്നിട്ടുണ്ട്. വൻകിട വകുപ്പുകൾക്കായി നേതാക്കൾ പിടിമുറുക്കിയതോടെ നേരത്തെ നിശ്ചയിച്ച പല വകുപ്പുകളും വെട്ടിത്തിരുത്തേണ്ടി വന്നു. വൈദ്യുതിവകുപ്പ് വേണ്ടെന്ന നിലപാട് പരസ്യമായി എടുത്ത കെ. മുരളീധരന് ഒടുവിൽ ആരോഗ്യവകുപ്പ് നൽകാൻ കോൺഗ്രസ് നേതൃത്വം വഴങ്ങി. ഇതോടെ ആരോഗ്യവകുപ്പ് സ്വപ്നം കണ്ടിരുന്ന എ.പി. അനിൽകുമാറിന് അതൃപ്തിയോടെ വൈദ്യുതിവകുപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. ഭരണം കൈയ്യിൽ കിട്ടിയിട്ടും പരസ്പരം പൊരുതി സമയം കളയുന്ന കോൺഗ്രസിന്റെ ഈ സമീപനത്തിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…