India

ഗുജറാത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; പാർട്ടിയിൽ നിന്നും രാജിവച്ച നേതാവ് ബിജെപിയിലേയ്ക്ക്

അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിവിട്ട കോൺഗ്രസ് നേതാവ് ബിജെപിയിലേയ്ക്കെന്ന് സൂചന (Gujarat Ex-Congress leader Jayrajsinh Parmar to join BJP). ഗാന്ധിനഗറിൽ നിന്നുള്ള നേതാവായ ജയരാജ്‌സിംഗ് പർമർ ആണ് ബിജെപി അംഗത്വം സ്വീകരിക്കാനൊരുങ്ങുന്നത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പാർട്ടി പ്രവേശനം എന്നാണ് വിവരം.

അതേസമയം കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പർമർ കോൺഗ്രസ് വിട്ടത്.ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ചയാകും അദ്ദേഹം പാർട്ടി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുക. കഴിഞ്ഞ 35 വർഷമായി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന പർമർ നേതൃത്വവുമായുള്ള കടുത്ത ഭിന്നതകളെ തുടർന്നാണ് പാർട്ടി വിട്ടത്. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിനൊപ്പം ഉണ്ടായിട്ടും ചുമതലകൾ നൽകാതെ പാർട്ടി തഴഞ്ഞെന്ന് രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

7 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

11 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

11 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago