Categories: India

പഞ്ചനക്ഷത്ര സംസ്ക്കാരം ഉപേക്ഷിക്കാതെ പാര്‍ട്ടി വിജയിക്കില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാംനബി ആസാദ്

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. ഫൈവ്സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെത്തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടെന്നും ഗുലാനബി ആസാദ് വിമര്‍ശിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമാവര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് കപില്‍ സിബൽ രംഗത്തെത്തിയിരുന്നു‍. കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ അല്ലാതായി. ഒന്നര വര്‍ഷമായി കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനില്ലാത്തത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് രാഷ്ട്രീയ സേഛാധിപതികളാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ആണ് മുതിര്‍ന്ന നേതാവ് കപില്‍ സിബല് രംഗത്ത് എത്തിയിരുന്നത്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനം കാണുന്നില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു.

പ്രശ്നങ്ങള്‍ എന്താണെന്ന് പാര്‍ട്ടിക്ക് അറിയാമെങ്കിലും ഉത്തരങ്ങളെ തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്നും കബില്‍ സിബല്‍ തുറന്നടിച്ചിരുന്നു.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

5 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

18 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

18 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

22 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago