Kerala

ഗുരുവായൂർ ഏകാദശി നാളിൽ നൂററാണ്ടുകളായി നടത്തിവന്നിരുന്ന ഉദയാസ്തമന പൂജ ഇനി മുതൽ വേണ്ടെന്നുവച്ച ദേവസ്വം തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം; കോടതിയെ സമീപിച്ച് ഭക്തർ; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

തൃശ്ശൂർ: നൂറ്റാണ്ടുകളായി നടന്നുവരാറുള്ള ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമന പൂജ വേണ്ടെന്നുവച്ച തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി കുടുംബത്തിലെ പുഴക്കര ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് മുതൽ കുടുംബത്തിലെ മറ്റു ഒമ്പത് പേർ ചേർന്ന് നൽകിയ ഹർജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്. ഗുരുവായൂർ ദേവസ്വത്തിനോട് ഇതു സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എകാദശി നാളിൽ നടത്തുന്നതിനായി ശ്രീ ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ പൂജാക്രമമാണ് ഗുരുവായൂരിലെ ഉദയാസ്തമന പൂജ.

ദേവസ്വം ബോർഡും മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇത് ആചാരലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം. ക്ഷേത്രത്തില്‍ വളരെ തിരക്ക് അനുഭവപ്പെടുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജയ്‌ക്കായി കൂടുതല്‍ പ്രാവശ്യം നട അടയ്‌ക്കേണ്ടി വരുന്നത് ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം പൂജ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

എന്നാല്‍ ദശമി ദിവസം രാത്രി മുതല്‍ ദ്വാദശി വരെ നട തുറന്നിരിക്കുന്നതിനാല്‍ ഉദയാസ്തമയ പൂജയ്‌ക്കായി ഇടയ്‌ക്ക് നട അടയ്‌ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല ശങ്കരാചാര്യരുടെ കാലം മുതല്‍ ഗുരുവായൂരില്‍ ഏകാദശി ദിവസം ഉദയാസ്തമയ പൂജ പതിവുണ്ട്. അതുപേക്ഷിക്കുന്നത് ആചാര ലംഘനമാകുമെന്നും ഹർജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദേവസ്വത്തിന്റെ തീരുമാനത്തിനെതിരേ ഭക്തരിലും പ്രതിഷേധമുണ്ട്. ഉദയാസ്തമയ പൂജ ഒഴിവാക്കിയത് അതിരഹസ്യമായി നടത്തിയ ഒറ്റരാശി പ്രശ്നത്തിലൂടെയാണെന്ന് ഭക്തർ ആരോപിക്കുന്നു. ക്ഷേത്രാചാര അനുഷ്ഠാനങ്ങളില്‍ ദേവഹിതം തേടുന്ന ഒറ്റരാശി പ്രശ്നം, ക്ഷേത്ര മുഖമണ്ഡപത്തിലാണ് നടത്തേണ്ടതെന്നും, ഈ ആചാരവും ലംഘിച്ചെന്നും ഭക്തർ ആരോപിച്ചു.

B4 Admin

Recent Posts

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

23 minutes ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

55 minutes ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

14 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

16 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

16 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

17 hours ago