തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടത്തിൽ ഒന്നാമതെത്തി കൊമ്പൻ രവി കൃഷ്ണൻ. കൊമ്പൻ ദേവദാസിനാണ് രണ്ടാം സ്ഥാനം. ആനയോട്ടത്തിൽ പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം പൂർത്തിയാക്കി ക്ഷേത്രത്തിലെത്തി.
ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി.
തുടർന്ന് മണികൾ ആനകൾക്ക് അണിയിച്ചതോടെ ശശിമാരാർ ശംഖ് ഊതി. അറിയിപ്പ് ലഭിച്ചതോടെ കൊമ്പൻമാരായ രവി കൃഷ്ണനും ദേവദാസും വിഷ്ണുവും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. മൂന്ന് മണി ആറ് മിനിട്ടിനകം കൊമ്പൻ രവി കൃഷ്ണൻ ഒന്നാമനായി എത്തി ക്ഷേത്രഗോപുരം കടന്നു.
ഇതിനു പിന്നാലെ ദേവദാസും അൽപം വൈകി വിഷ്ണുവുമെത്തി. ഇനിയുള്ള ഉത്സവ നാളുകളിൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പേറ്റുന്നത് രവികൃഷ്ണനായിരിക്കും.
അതേസമയം സാധാരണ ഇരുപതിലധികം ആനകളായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ മൂന്ന് ആനകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
മാത്രമല്ല ചടങ്ങ് സുരക്ഷിതമായി നടത്താൻ ദേവസ്വം നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…